Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Nov 2017 5:17 AM GMT Updated On
date_range 2017-11-10T10:47:58+05:30സൈബർ നിയമബോധവത്കരണം;- 'ഉത്തിഷ്ഠത ജാഗ്രത'ക്ക് തുടക്കം
text_fieldsതിരുവനന്തപുരം: ജില്ല നിയമസേവന അതോറിറ്റി സ്കൂൾ, കോളജ് വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന സൈബർ നിയമങ്ങളെയും കുറ്റകൃത്യങ്ങളെയും കുറിച്ചുള്ള ബോധവത്കരണ പരിപാടി -'ഉത്തിഷ്ഠത ജാഗ്രത'ക്ക് തുടക്കമായി. തിരുവല്ലം ക്രൈസ്റ്റ് നഗർ സ്കൂളിൽ സംഘടിപ്പിച്ച ദേശീയ നിയമസേവന ദിനാചരണത്തിെൻറയും 1987ലെ നിയമസേവന നിയമം പൊതുജനങ്ങളിൽ പ്രചരിപ്പിക്കുന്നതിനായി ദേശവ്യാപകമായി സംഘടിപ്പിച്ചിട്ടുള്ള 'കണക്റ്റിങ് ടു സെർവ്' എന്ന ദശദിന പ്രചാരണ പരിപാടിയുടെയും ജില്ലതല ഉദ്ഘാടനം ജില്ല ജഡ്ജി കെ. ഹരിപാൽ നിർവഹിച്ചു. 'ഉത്തിഷ്ഠത ജാഗ്രത' പരിപാടി കലക്ടർ ഡോ. കെ. വാസുകി ഉദ്ഘാടനം ചെയ്തു. നവോത്ഥാൻ ചാരിറ്റബിൾ ഫൗണ്ടേഷൻ പ്രസിഡൻറ് എലിസബത്ത് ആൻറണി, സ്കൂൾ പ്രിൻസിപ്പൽ ഫാ. മാത്യു ചെക്കാലക്കൽ, സിജു ഷെയ്ക് എന്നിവർ സംസാരിച്ചു. സൈബർ നിയമങ്ങളെ സംബന്ധിച്ച ക്ലാസും സൈബർ ചതിക്കുഴികളെ ആസ്പദമാക്കിയ കെൽസയുടെ ഹ്രസ്വചിത്രവും പ്രദർശിപ്പിച്ചു.
Next Story