Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപകൽക്കുറി സ്​റ്റേ ബസ്...

പകൽക്കുറി സ്​റ്റേ ബസ് നിർത്തിയിട്ട് ഒരു മാസം: വരുമാനം കുറവെന്ന വാദം തെറ്റെന്ന് തെളിഞ്ഞു; വർധിച്ചത് 500 രൂപ മാത്രം

text_fields
bookmark_border
* എം.എൽ.എമാരും കൈയൊഴിഞ്ഞു, കലക്ഷൻ വർധന അഞ്ഞൂറിൽ താഴെ *ശരാശരി 275 കിലോമീറ്റർ നിത്യേന സർവിസ് നടത്തിയിരുന്ന ബസി​െൻറ അന്നത്തെ വരുമാനം ആറായിരമായിരുന്നെങ്കിൽ ഇപ്പോൾ 6500 ഓളമായി കൂടിയിട്ടേയുള്ളൂ കിളിമാനൂർ: ഏറെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിെവച്ച പള്ളിക്കൽ -പകൽക്കുറി സ്റ്റേ ബസ് സർവിസ് നിർത്തലാക്കിയിട്ട് ഒരുമാസം. വരുമാനത്തിലെ കുറവെന്ന മുടന്തൻ ന്യായം പറഞ്ഞ് സർവിസ് വെട്ടിച്ചുരുക്കിയിട്ടും ഇക്കാലയളവിൽ കലക്ഷൻ വർധിച്ചത് ശരാശരി 500 രൂപയെന്ന് കണക്കുകൾ. ഇതോടെ ജനപ്രിയ സർവിസ് നിർത്തലാക്കിയ അധികൃതർക്ക് പൊതുജനങ്ങളോട് മറുപടിയില്ലാത്ത അവസ്ഥയായി. ബസ് നിത്യേന ഓടുന്നതിൽ 50 കിലോമീറ്റർ ദൈർഘ്യം കുറെഞ്ഞന്നത് മാത്രമാണ് ഏക ആശ്വാസം. ആദ്യഘട്ടങ്ങളിൽ സജീവമായി ഇടപെട്ട പ്രദേശത്തെ എം.എൽ.എമാർ ഇപ്പോൾ വിഷയം കൈ ഒഴിഞ്ഞോ എന്ന ചോദ്യം നാട്ടുകാർ ഉയർത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഒക്ടോബർ ഏഴുമുതലാണ് പതിറ്റാണ്ടുകൾ പഴക്കമുള്ള പകൽക്കുറി സ്റ്റേ സർവിസ് കിളിമാനൂർ കെ.എസ്.ആർ. ടി.സി ഡിപ്പോ നിർത്തലാക്കിയത്. 1980 കാലത്ത് ഡിപ്പോയിൽനിന്നാരംഭിച്ച ആദ്യ സ്റ്റേ സർവിസാണിത്. രാത്രി 10.10ന് ഡിപ്പോയിൽനിന്ന് തുടങ്ങി പകൽക്കുറിയിൽ സ്റ്റേ ചെയ്ത് പുലർച്ച 5.20ന് ഇവിടെനിന്ന് ആരംഭിക്കത്തക്ക വിധമാണ് സർവിസ് സജ്ജീകരിച്ചിരുന്നത്. ദൂരദേശങ്ങളിൽനിന്ന് ജോലി കഴിഞ്ഞ് രാത്രിയിൽ കിളിമാനൂരിൽ എത്തുന്നവർക്കും മെഡിക്കൽ കോളജിലടക്കം അതിരാവിലെ എത്തിച്ചേരേണ്ടവർക്കുമൊക്കെ ഏറെ ഉപകാരപ്രദമായതോടെ ഡിപ്പോയിലെതന്നെ പ്രധാന ജനകീയ സർവിസായി ഇതു മാറിയിരുന്നു. ഇക്കാലഘട്ടങ്ങളിലൊന്നും ഈ സർവിസിൽനിന്നുള്ളവരുമാനം ഒരു പ്രതിസന്ധിയായി കണ്ടിരുന്നില്ല. ഒക്ടോബർ ഏഴിന് ഡിപ്പോയിൽ മിന്നൽ പരിശോധന നടത്തിയ അന്നത്തെ കെ.എസ്.ആർ.ടി.സി എം.ഡി ഒരു മുന്നൊരുക്കവുമില്ലാതെ സർവിസ് റദ്ദാക്കാൻ നിർദേശം നൽകുകയായിരുന്നത്രേ. എന്നാൽ, ഈ സർവിസി​െൻറ പ്രാധാന്യവും ആവശ്യകതയും സംബന്ധിച്ച് ഇദ്ദേഹത്തെ ബോധ്യപ്പെടുത്താൻ ഡിപ്പോയിലുള്ളവർ സന്നദ്ധമായില്ല. കലക്ഷൻ കുറവെന്നായിരുന്നു സർവിസ് നിർത്താൻ കണ്ടെത്തിയ വിശദീകരണം. സ്ഥലം എം.എൽ.എമാരായ ബി. സത്യൻ, വി. ജോയി അടക്കമുള്ള ജനപ്രതിനിധികൾ വിഷയത്തിൽ ഇടപെട്ട് രംഗത്തെത്തിയതോടെ കഴിഞ്ഞ 16ന് സ്റ്റേ അടക്കമുള്ള ചില റൂട്ടുകൾ റദ്ദാക്കി സർവിസ് പുനരാരംഭിച്ചു. ശരാശരി 275 കിലോമീറ്റർ നിത്യേന സർവിസ് നടത്തിയിരുന്ന ബസി​െൻറ അന്നത്തെ വരുമാനം ആറായിരമായിരുന്നെങ്കിൽ ഇപ്പോൾ 6500 ഓളമായി കൂടിയിട്ടേയുള്ളൂ. എന്നാൽ, പകൽക്കുറി, പള്ളിക്കൽ, മടവൂർ, തുമ്പോട്, പോങ്ങനാട് അടക്കമുള്ള പ്രദേശത്തുക്കാർക്ക് ഇതുണ്ടാക്കിയ യാത്രാദുരിതം ചില്ലറയല്ല. ഇതാടൊപ്പം പരപ്പിൽ, മുതുവിള, കല്ലറ പ്രദേശത്തേക്കുള്ള ഈ ബസി​െൻറ ചില സർവിസുകൾ കൂടി റദ്ദാക്കിയിരുന്നു. ഇതോടെ മേഖലയിൽനിന്ന് ഭരതന്നൂർ, മിതൃമ്മല, കല്ലറ, കിളിമാനൂർ, വെഞ്ഞാറമൂട് പ്രദേശങ്ങളിലെ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് യഥാസമയം സ്കൂളിലെത്താൻ കഴിയാതായി. കഴിഞ്ഞ ഒരുമാസത്തിനിടയിൽ കിളിമാനൂർ ഡിപ്പോയിൽനിന്നുള്ള നിരവധി സർവിസുകൾ നിർത്തലാക്കിയതായും അറിയുന്നു. ചുരുക്കത്തിൽ ജനോപകാരപ്രദമാകേണ്ട കെ.എസ്.ആർ.ടി.സി 'സർവിസ്' എന്ന പദത്തി​െൻറ അർഥത്തെതന്നെ അർഥശൂന്യമാക്കിയെന്നാണ് ആരോപണം. സ്റ്റേ സർവിസ് പുനരാരംഭിക്കും -വി. ജോയി എം.എൽ.എ നിർത്തലാക്കിയ പകൽക്കുറി ക്ഷേത്രം സ്റ്റേ സർവിസ് പുനരാരംഭിക്കുകതന്നെ ചെയ്യുമെന്നും ഇതിന് രണ്ടാഴ്ചത്തെ സാവകാശം കൂടി ആവശ്യമാണെന്നും വർക്കല എം.എൽ.എ വി. ജോയി 'മാധ്യമ'ത്തോട് പറഞ്ഞു. തിരക്കു കാരണം എം.ഡിയെ നേരിൽ കാണാൻ സാധിച്ചില്ല. എന്നാൽ, പ്രസ്തുത ബസ് മെഡിക്കൽ കോളജ് വരെ നീട്ടി പകൽക്കുറിയിൽ സ്റ്റേ ചെയ്യിക്കുന്നതിന് പര്യാപ്തമായ റൂട്ട് മാപ്പ് വകുപ്പ് മന്ത്രിയുടെ ഓഫിസിൽ ബുധനാഴ്ച കൈമാറിയിട്ടുണ്ട്. ഇതിൽ ഉടൻ തീരുമാനമുണ്ടാകുമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു. ചിത്രവിവരണം: പകൽക്കുറി സ്റ്റേ സർവിസ് നിർത്തലാക്കിയതിനെ തുടർന്ന്, 'പകൽക്കുറി സ്റ്റേ സർവിസ്: എം.എൽ.എ - എം.ഡി കൂടിക്കാഴ്ച ഇന്ന്' എന്ന തലക്കെട്ടിൽ കഴിഞ്ഞ ആഴ്ച 'മാധ്യമം' നൽകിയ വാർത്ത
Show Full Article
TAGS:LOCAL NEWS 
Next Story