Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനബിദിനാഘോഷം: ...

നബിദിനാഘോഷം: സ്വാഗതസംഘം ഓഫിസ്​ ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
കൊല്ലം: കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷ​െൻറയും കർബല ട്രസ്റ്റി​െൻറയും സംയുക്ത മീലാദ് ശരീഫ് കമ്മിറ്റി സ്വാഗതസംഘം ഓഫിസ് മജ്ലിസ് േകാമ്പൗണ്ടിൽ കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ പാങ്ങോട് എ. ഖമറുദ്ദീൻ മൗലവി അധ്യക്ഷത വഹിച്ചു. കർബല ട്രസ്റ്റ് കമ്മിറ്റി ചെയർമാൻ എ. ഷാനവാസ് ഖാൻ മുഖ്യപ്രഭാഷണം നടത്തി. ജനറൽ കൺവീനർ മൈലക്കാട് ഷാ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഡിസംബർ രണ്ടിന് വൈകീട്ട് നാലിന് ജോനകപ്പുറം വലിയപള്ളി അങ്കണത്തിൽനിന്ന് റാലി ആരംഭിക്കും. തുടർന്ന് കർബലയിൽ സമ്മേളനം നടക്കും. യോഗത്തിൽ എ.കെ. ഉമർ മൗലവി, ഇർശാദുൽ ഖാദിരി, എ. ഇക്ബാൽ, നാസർ കുഴിവേലിൽ, എം.എ. സമദ്, ആസാദ് റഹീം, കണ്ണനല്ലൂർ നിസാമുദ്ദീൻ, മേക്കോൺ അബ്്ദുൽ അസീസ്, തൊടിയിൽ ലുക്മാൻ, ജോഹർ, സക്കീർ, പുലിപ്പാറ എസ്. അബ്്ദുൽഹക്കീം മൗലവി, ഷിബു റാവുത്തർ, കുണ്ടുമൺ ഹുസൈൻ മന്നാനി, വൈ.എം. ഹനീഫ മൗലവി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story