Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിഴിഞ്ഞം:...

വിഴിഞ്ഞം: മത്സ്യത്തൊഴിലാളികള്‍ക്ക് 27 കോടി രൂപയുടെ മണ്ണെണ്ണ പാക്കേജ്

text_fields
bookmark_border
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തി‍​െൻറ പുലിമുട്ട് നിര്‍മാണ കാലയളവായ രണ്ടുവര്‍ഷത്തേക്ക് മത്സ്യബന്ധന ബോട്ടുകള്‍ക്ക് മത്സ്യഫെഡ് മുഖേന മണ്ണെണ്ണ വിതരണംചെയ്യുന്നതിനുള്ള പാക്കേജ് മന്ത്രിസഭ അംഗീകരിച്ചു. 27.18 കോടി രൂപയാണ് ചെലവ്. നേരത്തെ ഉണ്ടായ ധാരണ പ്രകാരം സഹായം വിതരണംചെയ്യാത്തതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ വിഴിഞ്ഞം പദ്ധതിക്ക് മുന്നിൽ സമരം നടത്തിയിരുന്നു. കലക്ടർ വിളിച്ച ചർച്ചയിലാണ് ഒത്തുതീർപ്പായത്. ഇതിന് പിന്നാലെയാണ് മന്ത്രിസഭ പാക്കേജ് അംഗീകരിച്ചത്. തുറമുഖ നിര്‍മാണം നടക്കുന്നതിനാല്‍ വിഴിഞ്ഞം സൗത്ത്, നോര്‍ത്ത്, അടിമലത്തുറ മത്സ്യഗ്രാമങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത 2353 ബോട്ടുകള്‍ക്ക് ചുറ്റിവളഞ്ഞ് പോകേണ്ടതിനാല്‍ കൂടുതല്‍ മണ്ണെണ്ണ ഉപയോഗിക്കേണ്ടിവരും. അത് കണക്കിലെടുത്താണ് പാക്കേജ് നടപ്പാക്കുന്നത്. തുറമുഖനിര്‍മാണം നടക്കുന്നതിനാല്‍ മത്സ്യത്തൊഴിലാളികളുടെ തൊഴിലിനും വരുമാനത്തിനും ഉണ്ടാകുന്ന ആഘാതം വിലയിരുത്താന്‍ ആർ.ഡി.ഒയുടെ അധ്യക്ഷതയില്‍ കമ്മിറ്റി രൂപവത്കരിച്ചിരുന്നു. കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരമാണ് മണ്ണെണ്ണ പാക്കേജ് നടപ്പാക്കുന്നത്. *പാലക്കാട് പെരുമാട്ടിയിലും തിരുവനന്തപുരം വാമനപുരത്തും ആരംഭിച്ച ഐ.ടി.ഐകളില്‍ അനുവദിച്ച രണ്ട് ട്രേഡുകളില്‍ ഓരോ യൂനിറ്റ് കൂടി അനുവദിക്കും. *സാംസ്കാരിക ഡയറക്ടറേറ്റ് വിപുലീകരിക്കുന്നതിന് 10 തസ്തികകള്‍ സൃഷ്ടിക്കും. *കണ്ണൂര്‍ ചെറുപ്പുഴ സബ്ട്രഷറിയില്‍ സീനിയര്‍ അക്കൗണ്ടൻറ്, ജൂനിയര്‍ അക്കൗണ്ടൻറ്, ട്രഷറര്‍ എന്നീ മൂന്ന് തസ്തികകള്‍ സൃഷ്ടിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story