Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതീവ്രവാദത്തി​െൻറ...

തീവ്രവാദത്തി​െൻറ പേരില്‍ കരിനിയമങ്ങള്‍ അടിച്ചേല്‍പിക്കുന്നു ^എസ്​.ഡി.പി.​െഎ

text_fields
bookmark_border
തീവ്രവാദത്തി​െൻറ പേരില്‍ കരിനിയമങ്ങള്‍ അടിച്ചേല്‍പിക്കുന്നു -എസ്.ഡി.പി.െഎ കൊല്ലം: തീവ്രവാദത്തി​െൻറ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ കരിനിയമങ്ങള്‍ അടിച്ചേല്‍പിക്കുകയാണെന്ന് എസ്.ഡി.പി.െഎ ജില്ല പ്രസിഡൻറ് എ.കെ. സലാഹുദ്ദീൻ. നോട്ട് നിരോധനത്തി​െൻറ ഒന്നാംവാര്‍ഷികത്തില്‍ എസ്.ഡി.പി.െഎ രാജ്യവ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധങ്ങളുടെ ഭാഗമായി ജില്ല കമ്മിറ്റി ചിന്നക്കടയില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോര്‍പറേറ്റുകള്‍ക്ക് വേണ്ടി ജനകീയസമരങ്ങളെ തീവ്രവാദ മുദ്രചാര്‍ത്തി കേന്ദ്ര--സംസ്ഥാന സര്‍ക്കാറുകള്‍ അടിച്ചമര്‍ത്തുന്നു. കള്ളപ്പണവും ഭീകരവാദവും തുടച്ചുനീക്കാന്‍ വേണ്ടിയാണെന്ന മോദിയുടെ വാക്ക് വിശ്വസിച്ചാണ് നോട്ടുനിരോധന സമയത്ത് ജനം മൗനംപാലിച്ചത്. രാജ്യസുരക്ഷയില്‍ പൊതിഞ്ഞ് സങ്കുചിത താല്‍പര്യങ്ങള്‍ അടിച്ചേല്‍പിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ പതിവാക്കിമാറ്റിയെന്നും അദ്ദേഹം പറഞ്ഞു. ജില്ല വൈസ് പ്രസിഡൻറ് വി. ഷാഹുല്‍ഹമീദ് അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story