Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2017 5:17 AM GMT Updated On
date_range 2017-11-09T10:47:59+05:30കൊച്ചുവേളിയിൽനിന്ന് സ്പെഷൽ ട്രെയിനുകൾ
text_fieldsതിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് പരിഹരിക്കുന്നതിന് കൊച്ചുവേളി-ഹൈദരാബാദ് ലൈനിൽ സ്പെഷൽ ഫെയർ ട്രെയിനും കൊച്ചുവേളി-ഡൽഹി ലൈനിൽ സൂപ്പർ ഫാസ്റ്റ് സ്പെഷൽ ട്രെയിനും അനുവദിച്ചതായി റെയിൽവേ അറിയിച്ചു. നവംബർ ഒമ്പതിന് രാത്രി ഒമ്പതിന് ഹൈദരാബാദിൽനിന്ന് പുറപ്പെടുന്ന കൊച്ചുവേളി-ഹൈദരാബാദ് സ്പെഷൽ ഫെയർ ട്രെയിൻ (07230) നവംബർ 11ന് പുലർച്ചെ 3.20ന് കൊച്ചുവേളിയിലെത്തും. അന്നേ ദിവസം രാത്രി എട്ടിന് കൊച്ചുവേളിയിൽനിന്ന് പുറപ്പെടുന്ന കൊച്ചുവേളി-ഹൈദരാബാദ് സ്പെഷൽ ഫെയർ ട്രെയിൻ (07229) നവംബർ 13ന് പുലർച്ചെ 3.40 ഹൈദരാബാദിലെത്തും. നവംബർ 12ന് രാത്രി 11ന് കൊച്ചുവേളിയിൽനിന്ന് പുറപ്പെടുന്ന കൊച്ചുവേളി-ന്യൂഡൽഹി സൂപ്പർ ഫാസ്റ്റ് സ്പെഷൽ ട്രെയിൻ (04427) നവംബർ 15ന് പുലർച്ചെ രണ്ടിന് ന്യൂഡൽഹിയിലെത്തും.
Next Story