Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപാറമടയിൽ കാൽ വഴുതിവീണ്...

പാറമടയിൽ കാൽ വഴുതിവീണ് കോൺട്രാക്ടർ മരിച്ചു

text_fields
bookmark_border
ആറ്റിങ്ങൽ: പാറമടയിൽ ജോലിക്കിടെ കാൽ വഴുതിവീണ് പാറ കോൺട്രാക്ടർ മരിച്ചു. വെഞ്ഞാറമൂട് വലിയ കട്ടയ്ക്കാൽ ചെറുകോട്ടുകോണം ചെമ്പിട്ടവിള സി.കെ നിവാസിൽ സി.കെ. രവി (55) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഒമ്പതോടെ പൊയ്കമുക്ക് ക്വാറിയിലായിരുന്നു സംഭവം. പാറ കോൺട്രാക്ടറാണെങ്കിലും തൊഴിലാളികളോടൊപ്പം എല്ലാ പണികളും ചെയ്യുന്ന ആളായിരുന്നു രവി. പാറ പൊട്ടിക്കുന്നതിനുമുമ്പ് മണ്ണ് മാറ്റുന്നതിന് ക്വാറിയുടെ മുകളിൽ വടത്തിൽ പിടിച്ചുകയറുമ്പോൾ കാൽ തെറ്റി താഴേക്ക് വീഴുകയായിരുന്നെന്ന് തൊഴിലാളികൾ പറഞ്ഞു. രവി കോൺഗ്രസ് മണ്ഡലം സെക്രട്ടറിയും കെ.പി.എം.എസി​െൻറ സജീവ പ്രവർത്തകനുമായിരുന്നു. വെഞ്ഞാറമൂട് സർവിസ് സഹകരണസംഘം ഡയറക്ടർ ബോർഡ് അംഗം, വെഞ്ഞാറമൂട് പ്രിയദർശിനി റൂറൽ സഹകരണസംഘം വൈസ് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. ഭാര്യ: മഞ്ജു. മക്കൾ: രേശ്മ രവി, രാഹുൽ രവി, രശ്മി രവി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story