Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2017 5:17 AM GMT Updated On
date_range 2017-11-09T10:47:59+05:30ഹയർ സെക്കൻഡറി സ്ഥലംമാറ്റം: സർക്കാർ ഇടപെടണം ^-എ.കെ.എസ്.ടി.യു
text_fieldsഹയർ സെക്കൻഡറി സ്ഥലംമാറ്റം: സർക്കാർ ഇടപെടണം -എ.കെ.എസ്.ടി.യു തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരുടെ സ്ഥലം മാറ്റം നടത്താൻ സർക്കാർ തയാറാകണമെന്ന് എ.കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഹയർ സെക്കൻഡറി ഡയറക്ടറേറ്റിെൻറ പിടിപ്പുകേടാണ് സ്ഥലംമാറ്റം വൈകുന്നതിന് കാരണം. തുടരെ അപാകതകൾ നിറഞ്ഞ കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ച് അധ്യാപകരിൽ ആശങ്ക സൃഷ്ടിക്കുന്ന നടപടിയാണ് ഡയറക്ടറേറ്റ് ചെയ്യുന്നത്. നിലവിലുള്ള മാനദണ്ഡങ്ങൾക്കു വിധേയമായി സ്ഥലംമാറ്റം നടത്തി അധ്യാപകർക്ക് നീതി ഉറപ്പാക്കാൻ തയാറാകണമെന്നും വിദ്യാഭ്യാസമന്ത്രി ഇടപെടണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
Next Story