Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപുനലൂരിൽ ശബരിമല...

പുനലൂരിൽ ശബരിമല തീർഥാടകർക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കും

text_fields
bookmark_border
പുനലൂർ: ശബരിമല തീർഥാടകരുടെ പ്രധാന ഇടത്താവളമായ പുനലൂരിൽ ഇവർക്കായി വിപുലമായ സൗകര്യം ഒരുക്കാൻ വിവിധ വകുപ്പ് അധികൃതരുടെ യോഗം തീരുമാനിച്ചു. നിലവിെല സൗകര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം തീർഥാടകരെ ചൂഷണംചെയ്യുന്നത് ഒഴിവാക്കാൻ നിയമം കർശനമാക്കുകയും ചെയ്യും. ഗതാഗതക്കുരുക്ക്, അപകടങ്ങൾ എന്നിവ ഒഴിവാക്കാൻ കൂടുതൽ പൊലീസിനെ നിയോഗിക്കും. കൂടാതെ ടി.ബി. ജങ്ഷനിൽ പൊലീസ് ഔട്ട് പോസ്റ്റ് തുറക്കും. നിരോധിച്ച പ്ലാസ്റ്റിക് കവറുകൾ പൂർണമായി ഒഴിവാക്കും. മാലിന്യ നിർമാർജനവും കാര്യക്ഷമമാക്കും. ടി.ബി ജങ്ഷൻ മുതൽ വാളക്കോട് വരെയുള്ള ദൂരത്തിൽ താൽക്കാലികമായി സ്ഥാപിക്കുന്ന കച്ചവടസ്ഥാപനങ്ങൾക്ക് ലൈസൻസ് നിർബന്ധമാക്കും. കൂടാതെ വിലവിവര പട്ടിക സ്ഥാപിക്കുന്നതിനും ആഹാരം ഉൾപ്പെടെ മെച്ചമായി സാധനങ്ങൾ വിൽക്കുന്നതിനും നടപടിയുണ്ടാകും. വ്യാപാര സ്ഥാപനങ്ങൾ കാരണം പാതയിലെ തിരക്കും അപകടവും ഒഴിവാക്കാൻ വ്യാപാര സ്ഥാപനങ്ങൽ പാതയിലേക്ക് തള്ളിവെക്കുന്നതും നിയന്ത്രിക്കും. അപകടകരമായ സ്ഥലങ്ങളിൽ ആവശ്യത്തിന് മുന്നറിയിപ്പ് ബോർഡുകളും ലൈറ്റുകളും സ്ഥാപിക്കും. പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രത്യേക മെഡിക്കൽ കൗണ്ടർ തുറക്കും. ആര്യങ്കാവ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും സൗകര്യം മെച്ചപ്പെടുത്തും. അലിമുക്ക്--അച്ചൻകോവിൽ കാനനപാതയുൾെപ്പടെയുള്ളതി​െൻറ അറ്റകുറ്റപ്പണി പൂർത്തിയാക്കാനും നിർദേശം നൽകി. അവലോകന യോഗത്തിൽ സബ് കലക്ടർ ഡോ. ചിത്ര അധ്യക്ഷത വഹിച്ചു. റവന്യൂ, ദേശീയപാത, പൊലീസ്, വനം, ആരോഗ്യവകുപ്പ്, നഗരസഭ തുടങ്ങിയ വകുപ്പുകളുടെ ഉദ്യോഗസ്ഥർ പങ്കെടുത്തു. സൗരോർജ വേലി ഉപയോഗമില്ലാതായത് അന്വേഷിക്കണം പുനലൂർ: കിഴക്കൻ വനമേഖലയിൽ വന്യമൃഗ ശല്യം ഒഴിവാക്കാൻ കോടികൾ മുടക്കി സ്ഥാപിച്ച സൗരോർജ വേലി പ്രവർത്തനം മുടങ്ങിയത് അന്വേഷിക്കണമെന്ന് ഐ.എൻ.ടി.യു.സി പത്തനാപുരം നിയോജകമണ്ഡലം പ്രസിഡൻറ് നടുക്കുന്നിൽ നൗഷാദ് ആവശ്യപ്പെട്ടു. പത്തനാപുരം റേഞ്ച് പരിധിയിൽ മിക്കയിടത്തുമുള്ള സൗരോർജ വേലിയും മറ്റു തടസ്സങ്ങളും അവഗണിച്ചാണ് ആനയും പുലിയും പന്നിയും നാട്ടിലിറങ്ങുന്നത്. പ്രതിരോധ പ്രവർത്തനങ്ങൾ പരാജയപ്പെട്ടതോടെ ഇത് സ്ഥാപിച്ചതിലെ അപാകതകൾ വിജിലൻസ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story