Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2017 5:17 AM GMT Updated On
date_range 2017-11-09T10:47:59+05:30ട്വൻറി20: സുരക്ഷയിൽ ബി.സി.സി.െഎക്ക് സംതൃപ്തി
text_fieldsതിരുവനന്തപുരം: തലസ്ഥാനത്ത് നടന്ന ട്വൻറി20 ക്രിക്കറ്റ് മത്സരത്തിന് മികച്ച സുരക്ഷ ഒരുക്കിയ കേരള പൊലീസിെൻറ സേവനത്തിൽ ബി.സി.സി.െഎ സംതൃപ്തി അറിയിച്ചു. തുടർന്ന് മത്സരത്തിന് സുരക്ഷ ഒരുക്കിയ മുഴുവൻ പൊലീസുകാർക്കും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് െബഹ്റ അഭിനന്ദനം അറിയിച്ച് കത്ത് നൽകി. ഐ.ജി. മനോജ് എബ്രഹാമിെൻറ നേതൃത്വത്തിലാണ് പഴുതടച്ച സുരക്ഷ ഒരുക്കിയത്. കാണികളുടെ ആവേശം കുറക്കാതെ മഴ കാരണമായുള്ള അസൗകര്യങ്ങളും നിയന്ത്രിക്കുക എന്നത് പൊലീസിന് മുന്നിലെ വെല്ലുവിളി ആയിരുെന്നന്നും ഐ.ജി പറഞ്ഞു. തിരക്ക് നിയന്ത്രിക്കുന്നതോടൊപ്പം ഗതാഗത നിയന്ത്രണത്തിലും പൊലീസ് സാമർഥ്യംകാട്ടി. കോവളം ഹോട്ടൽ മുതൽ സ്റ്റേഡിയം വരെയും, സ്റ്റേഡിയത്തിലെ സുരക്ഷയും പൊലീസിെൻറ കീഴിലായിരുന്നു. ഐ.ജിക്ക് കീഴിൽ ഏഴ് എസ്.പിമാർ, 28 ഡിവൈ.എസ്.പിമാർ, 46 സി.ഐ, 380 എസ്.ഐ ഉൾപ്പെടെ 2500 പൊലീസുകാരാണ് സുരക്ഷ നിർവഹിച്ചത്.
Next Story