Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2017 5:15 AM GMT Updated On
date_range 2017-11-09T10:45:00+05:30ഐ.എസ് ബന്ധം: ഏഴുപേർക്കെതിരെ പൊലീസ് കേസെടുത്തു
text_fieldsവണ്ടൂര്‍ (മലപ്പുറം): ഭീകരസംഘടനയായ െഎ.എസിൽ ചേർന്ന സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലെ ഏഴുപേർക്കെതിരെ വണ്ടൂർ പൊലീസ് കേസെടുത്തു. വാണിയമ്പലം മനയില്‍ അഷ്റഫ് മൗലവി, കൊണ്ടോട്ടി സ്വദേശി മന്‍സൂർ, താമരശ്ശേരി സ്വദേശി ഷൈബു നിഹാർ, വടകര സ്വദേശി മന്‍സൂർ, കണ്ണൂര്‍ ചാലാട് സ്വദേശി ഷഹനാദ്, കൊയിലാണ്ടി ഫാജിദ്, വാണിയമ്പലം സ്വദേശി മുഹദ്ദിസ് എന്നിവര്‍ക്കെതിരെയാണ് കേസ്. കണ്ണൂരില്‍ ദിവസങ്ങൾക്ക് മുമ്പ് പിടിയിലായ ഹംസയില്‍നിന്ന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിലാണിത്. കണ്ണൂര്‍ ഡിവൈ.എസ്.പി പി.പി. സദാനന്ദൻ, നോര്‍ത്ത് സോണ്‍ എ.ഡി.ജി.പി രാജേഷ് ദിവാന് നൽകിയ റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തിൽ കൂടുതല്‍ അന്വേഷണത്തിന് പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി. എം.പി. മോഹനചന്ദ്രനെ ചുമതലപ്പെടുത്തിയിരുന്നു. സിറിയയിലേക്ക് പോകാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് പലരും സംഘത്തില്‍നിന്ന് പിന്മാറിയതായി ഹംസ മൊഴി നൽകിയിരുന്നു. എന്നാൽ, കേസെടുത്തതു സംബന്ധിച്ച് വാണിയമ്പലം സ്വദേശികളുടെ കുടുംബാംഗങ്ങൾക്ക് വിവരമില്ല.
Next Story