Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2017 5:15 AM GMT Updated On
date_range 2017-11-09T10:45:00+05:30ആരോഗ്യ ചികിത്സപദ്ധതി: രജിസ്ട്രേഷൻ 18 വരെ
text_fieldsതിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന സർക്കാറുകൾ സംയുക്തമായി നടപ്പാക്കിവരുന്ന സൗജന്യ ആരോഗ്യ ചികിത്സപദ്ധതിയിൽ 2018-19 വർഷത്തിൽ പുതിയ ഗുണഭോക്താക്കളെ ഉൾെപ്പടുത്തുന്നതിനുള്ള രജിസ്ട്രേഷൻ 18 വരെ നീട്ടി. അക്ഷയകേന്ദ്രങ്ങളിലും കുടുംബശ്രീ ഉന്നത കേന്ദ്രങ്ങളിലും രജിസ്ട്രേഷൻ നടത്താം. 2017-18 വർഷത്തേക്കുള്ള കാർഡ് ലഭിച്ചിട്ടുള്ള കുടുംബങ്ങൾ രജിസ്റ്റർ ചെേയ്യണ്ടതില്ല. ഇവ പുതുക്കേണ്ടതീയതി പിന്നീട് അറിയിക്കും. 2018 മാർച്ച് 31 വരെ ആനുകൂല്യത്തിന് അർഹതയുള്ള ഇൻഷുറൻസ് കാർഡിെൻറ പുറത്ത് കുടുംബനാഥെൻറ പേരിന് പകരം ഫാമിലി ഹെഡ് എന്നാണ് ഉള്ളതെങ്കിൽ ആ കാർഡുടമകളും പുതുതായി രജിസ്റ്റർ ചെയ്യണം. ചികിത്സാർഥം സ്റ്റേറ്റ് പ്രയോറിറ്റി, ബി.പി.എൽ ആക്കി മാറ്റിയ വെള്ള, നീല റേഷൻ കാർഡ് ഉടമകളെയും പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. വിശദവിവരങ്ങൾക്ക് അക്ഷയ കേന്ദ്രങ്ങളിലോ 1800 200 2530 േടാൾ ഫ്രീ നമ്പറിലോ ബന്ധപ്പെടുക.
Next Story