Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2017 5:15 AM GMT Updated On
date_range 9 Nov 2017 5:15 AM GMTേഫസ് ബുക്ക് പോസ്റ്റിെൻറ പേരിൽ വീട്ടമ്മയെയും കുട്ടികളെയും വീടുകയറി മർദിച്ചതായി പരാതി
text_fieldsbookmark_border
*വാർഡ് കൗൺസിലറുടെ ഭർത്താവിനും മക്കൾക്കുമെതിരെയാണ് പരാതി പൂന്തുറ: വാര്‍ഡ് കൗണ്‍സിലറെ അപകീര്‍ത്തിപ്പെടുത്തി േഫസ് ബുക്കില്‍ പോസ്റ്റ് ഇട്ടെന്ന് ആരോപിച്ച് വീട്ടമ്മയെയും കുട്ടികളെയും വീടുകയറി മർദിച്ചതായി പരാതി. പള്ളിത്തെരുവ് അഷറു കോട്ടേജില്‍ ഷിമാ നാസറാണ് പൂന്തുറ പൊലീസില്‍ പുത്തന്‍പള്ളി വാര്‍ഡ് കൗണ്‍സിലറുടെ ഭര്‍ത്താവിനും മക്കള്‍ക്കുമെതിരെ പരാതി നല്‍കിയത്. പുത്തന്‍പള്ളി വാര്‍ഡിൽ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ നിലവിലെ കൗണ്‍സിലര്‍ പിന്നാക്കമാെണന്ന് കാണിച്ച് ഷിമയുടെ ഭര്‍ത്താവ് നാസര്‍ ദിവസങ്ങള്‍ക്ക് മുമ്പ് േഫസ് ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇതില്‍ പ്രകോപിതരായ കൗണ്‍സിലറുടെ ഭര്‍ത്താവും രണ്ട് മക്കളും ചേര്‍ന്ന് തിങ്കളാഴ്ച രാത്രിയോടെ നാസര്‍ ഇല്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ചു കയറി കുട്ടികളെയും തന്നെയും മർദിച്ചതായാണ് ഷിമ പൂന്തുറ പൊലീസിൽ പരാതി നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story