Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2017 5:15 AM GMT Updated On
date_range 2017-11-09T10:45:00+05:30അന്താരാഷ്ട്ര കാവ്യോത്സവം ഇന്നു മുതൽ ഭാരത് ഭവനിൽ
text_fieldsതിരുവനന്തപുരം: സർക്കാറിെൻറ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവൻ കൃത്യ ലിറ്ററി ട്രസ്റ്റുമായി സഹകരിച്ചു ഒരുക്കുന്ന 'കൃത്യ' അന്താരാഷ്ട്ര കാവ്യോത്സവം ഭാരത് ഭവനിൽ വ്യാഴാഴ്ച രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്്ഘാടനം ചെയ്യും. പ്രമുഖ കവിയും എഴുത്തുകാരനുമായ അശോക് വാജ്പേയ് അധ്യക്ഷത വഹിക്കും. ഭരണകൂട ഭീകരതക്കും, മത വംശീയ കലാപങ്ങൾക്കുമെതിരെ കാവ്യാക്ഷരങ്ങളിലൂടെ പൊരുതുന്ന തുർക്കി കവിതയുടെ കുലപതിയായ അത്തോൾ ബഹ്റ മൊഗ്ളുവിെൻറ നേതൃത്വത്തിലുള്ള തുർക്കി കവികളുടെ സാന്നിധ്യവും സ്പെയിൻ, നെതർലൻഡ്, സ്വിറ്റ്സലർലൻഡ്, ഫ്രാൻസ്, മെക്സിക്കോ, കാനഡ, ഈജിപ്ത്, മംഗോളിയ, ജർമനി, എസ്കോഡിയ, സ്വീഡൻ, ബോട്ട്സ്വാന, ദക്ഷിണാഫ്രിക്ക, ബെൽജിയം തുടങ്ങിയ രാഷ്ട്രങ്ങളെ പ്രതിനിധീകരിച്ചുള്ള 24 ലോക കവികൾ പങ്കെടുക്കും. മലയാളം, ഗുജറാത്തി, ഉർദു, പഞ്ചാബി, ഹിന്ദി, മറാത്തി തുടങ്ങിയ ഭാഷകളെ പ്രതിനിധീകരിച്ചുള്ള കവികളും പങ്കെടുക്കും. കാവ്യോത്സവത്തിെൻറ രണ്ടാംദിനാഘോഷ പരിപാടികൾ മാർ ഇവാനിയോസ് കോളജിൽ 10ന് രാവിലെ ഒമ്പതിന് നടക്കും.
Next Story