Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2017 5:15 AM GMT Updated On
date_range 9 Nov 2017 5:15 AM GMTജഗതി ബധിര വിദ്യാലയത്തിൽ പൂർവ വിദ്യാർഥി സംഗമം
text_fieldsbookmark_border
വഴുതക്കാട്: ജഗതി ഗവ. ബധിര വിദ്യാലയത്തിെൻറ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൂർവ അധ്യാപക, വിദ്യാർഥി സംഗമം നടന്നു. സബ് കലക്ടര്‍ ദിവ്യ എസ്.അയ്യര്‍ സംഗമം ഉദ്ഘാടനം ചെയ്തു. എച്ച്.എച്ച്.എസ് പ്രിൻസിപ്പൽ ആനി മാത്യു, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ഡോ. പി.പി. പ്രീത, ഹെഡ്മാസ്റ്റർ കെ. മോഹനന്, കണ്‍വീനര്‍ സൂസന് പി.വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. അബ്ദുൽ റസാക്ക്, ഷണ്മുഖന്, സരസ്വതിക്കുട്ടി തമ്പാട്ടി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. പൂർവവിദ്യാർഥി പ്രതിനിധി രാജ്കുമാർ നന്ദി പറഞ്ഞു. ചിത്രം - ജഗതി ഗവ. ബധിര വിദ്യാലയത്തിലെ പൂർവവിദ്യാർഥി, അധ്യാപക സംഗമം സബ് കലക്ടർ ദിവ്യ എസ്.അയ്യർ ഉദ്ഘാടനം ചെയ്യുന്നു ജഗതി ഗവ. ബധിര വിദ്യാലയത്തിലെ പൂർവവിദ്യാർഥി, അധ്യാപക സംഗമം ഉദ്ഘാടനം ചെയ്ത സബ് കലക്ടർ ദിവ്യ എസ്.അയ്യർ കുട്ടികൾക്കൊപ്പം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story