Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Nov 2017 5:20 AM GMT Updated On
date_range 2017-11-08T10:50:59+05:30കൊല്ലെത്ത കുടുംബ വേരുകൾ തേടി തൂതപ്പുഴയുടെ തീരത്തുനിന്ന് പിന്മുറക്കാർ
text_fieldsകൊല്ലം: ചരിത്രത്തിെൻറ തിരുശേഷിപ്പുകളും പുരാവൃത്തങ്ങളും അന്വേഷിച്ച് വലിയപാലം തറവാട്ടിലെ പിൻമുറക്കാർ തൂതപ്പുഴയുടെ തീരത്തുനിന്ന് കൊല്ലത്ത് എത്തി. രണ്ട് നൂറ്റാണ്ട് മുമ്പ് കൊല്ലത്തുനിന്ന് പലായനം ചെയ്ത കുടുംബത്തിെൻറ വേരുകൾ തേടിയാണ് സംഘം എത്തിയത്. പൂർവികരിൽനിന്ന് ലഭിച്ച വാമൊഴികൾ മാത്രമാണ് ഇവർക്ക് കൈമുതലായുള്ളത്. ഇതനുസരിച്ച് രണ്ട് നൂറ്റാണ്ടുകൾക്കു മുമ്പ് കൊല്ലത്തെ നാടുവാഴിയുമായുണ്ടായ അഭിപ്രായഭിന്നത കാരണം കൊല്ലത്തുനിന്ന് കുഞ്ഞുകുട്ടി പരിവാരം സമേതം പാലായനം ചെയ്തവരാണ് പൂർവികർ എന്നാണ് ഇവരുടെ അറിവ്. നാടുവാഴിയുടെ കീഴിൽ ഉന്നത ഉദ്യോഗം വഹിച്ചിരുന്ന വ്യക്തിയായിരുന്നത്രെ ഇവരുടെ പൂർവികർ. തനിക്കും കുടുംബത്തിനും നേരെ ഉയർന്ന ഭീഷണി ഭയന്ന് നാടുവിട്ട കുടുംബം ജലമാർഗം സഞ്ചരിച്ച് പൊന്നാനിയിലും പിന്നീട് മലപ്പുറം-പാലക്കാട് ജില്ലകളെ വേർതിരിക്കുന്ന തൂതപ്പുഴയുടെ ഇരുകരകളിലുമുള്ള മൂർക്കനാട് -എടമ്പലം എന്നിവിടങ്ങളിലും എത്തുകയായിരുന്നു. എട്ട് തലമുറകൾ പിന്നിട്ട ഇൗ കുടുംബത്തിൽപെട്ടവരുടേതായി നൂറിലേറെ വീടുകൾ ഇവിടെയുണ്ട്. വലിയ പാലം കുടുംബത്തിെൻറ ഒരു വംശാവലിയും ചരിത്രവും വരും തലമുറക്കായി രേഖപ്പെടുത്താനുള്ള ശ്രമത്തിെൻറ ഭാഗമായാണ് പിന്മുറയിൽപെട്ടവർ ഇവിടെത്ത വേരുകൾ തേടി കൊല്ലത്ത് എത്തിയത്. വിവരം ലഭിക്കാൻ സാധ്യതയുള്ള മിക്ക സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. വലിയപാലം കുടുംബത്തെക്കുറിച്ചോ നാടുവാഴിയുമായുണ്ടായ ചരിത്ര സംഭവങ്ങളെക്കുറിച്ചോ അറിവുള്ളവർ സംഘാംഗം റസാഖ് കൈമ്പുറവുമായോ ഒാഫിസുമായോ ബന്ധപ്പെടണമെന്ന് സംഘം അറിയിച്ചു. ഫോൺ: 9946500006.
Next Story