Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Nov 2017 5:17 AM GMT Updated On
date_range 2017-11-08T10:47:55+05:30220 കെ.വി സബ്സ്റ്റേഷൻ ഉദ്ഘാടനം ഇന്ന്
text_fieldsകാട്ടാക്കട: 220 കെ.വി സബ്സ്റ്റേഷൻ ഉദ്‌ഘാടനം ബുധനാഴ്ച നടക്കും. പുതുവയ്‌ക്കലിൽ സബ്സ്റ്റേഷൻ വളപ്പിൽ പകൽ 1.30ന് ചേരുന്ന സമ്മേളനത്തിൽ മന്ത്രി എം.എം. മണി ഉദ്‌ഘാടനം ചെയ്യും. ഐ.ബി. സതീഷ് എം.എൽ.എ അധ്യക്ഷനാകും. 2012ൽ പണി പൂർത്തിയായെങ്കിലും വിവിധ തടസ്സങ്ങൾ കാരണം പോത്തൻകോട് നിന്നും കാട്ടാക്കടയിലേക്കുള്ള ലൈൻ നിർമാണം നടക്കാത്തതിനാൽ വൈകിയ പദ്ധതിയാണ് ഉദ്ഘാടനം ചെയ്യുന്നത്. 112.15 കോടി രൂപ ചെലവിലാണ് പൂർത്തിയാക്കിയത്. ജില്ലയിൽ കാട്ടാക്കട, നെയ്യാറ്റിൻകര താലൂക്കുകൾ പൂർണമായും, നെടുമങ്ങാട്, തിരുവനന്തപുരം താലൂക്കുകളിൽ ഭാഗികമായുമുള്ള ഏഴ് ലക്ഷം ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള വൈദ്യുതി തടസ്സംകൂടാതെ ലഭിക്കുന്നതിന് പദ്ധതി സഹായകരമാകുമെന്ന് വൈദ്യുതിവകുപ്പ് പറയുന്നു. വിഴിഞ്ഞം തുറമുഖത്തിനും ഇവിടെ നിന്നുമാണ് വൈദ്യുതി എത്തിക്കുക. എ. സമ്പത്ത് എം.പി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു, കെ.എസ്.ഇ.ബി ഡയറക്ടർ ഡോ. വി. ശിവദാസൻ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
Next Story