Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Nov 2017 5:17 AM GMT Updated On
date_range 2017-11-08T10:47:55+05:30വികസന പ്രവർത്തനങ്ങൾ സി.പി.എം രാഷ്ട്രീയവത്കരിക്കുന്നതായി കോൺഗ്രസ്
text_fieldsകാട്ടാക്കട: കാട്ടാക്കടയിൽ വികസന പ്രവർത്തനങ്ങൾ സി.പി.എം രാഷ്ട്രീയവത്കരിക്കുന്നതായി കാട്ടാക്കടയിലെ കോൺഗ്രസ് നേതാക്കൾ. കഴിഞ്ഞ സർക്കാറിെൻറ കാലത്ത് ആരംഭിച്ച പദ്ധതികളുടെ ഉദ്ഘാടന ചടങ്ങുകളിൽ താലൂക്ക് പരിധിയിലുള്ള ജനപ്രതിനിധികളെ ഒഴിവാക്കുകയാണെന്ന് ഡി.സി.സി സെക്രട്ടറി കാട്ടാക്കട സുബ്രഹ്മണ്യം, ബ്ലോക്ക് പ്രസിഡൻറുമാരായ സി.ആർ. ഉദയകുമാർ, മുത്തുകൃഷ്ണൻ ചുമട്ടുതൊഴിലാളി കോൺഗ്രസ് താലൂക്ക് പ്രസിഡൻറ് കട്ടയ്ക്കോട് തങ്കച്ചൻ എന്നിവർ അറിയിച്ചു. കാട്ടാക്കട പഞ്ചായത്ത് ആര്യനാട് മണ്ഡലമായിരുന്നപ്പോൾ മുൻ സ്പീക്കർ ജി. കാർത്തികേയെൻറ ശ്രമ ഫലമായിട്ടാണ് സബ്സ്റ്റേഷൻ പണി ആരംഭിച്ചത്. ഇതിെൻറ ഉദ്ഘാടനത്തിെൻറ സ്വാഗത സംഘ രൂപവത്കരണ യോഗത്തിൽ, സ്പീക്കറും കാട്ടാക്കട എം.എൽ.എയുമായിരുന്ന എൻ ശക്തനെയും പരിപാടിയിൽ ഉൾപ്പെടുത്താനോ ഉദ്ഘാടന ചടങ്ങിൽ പങ്കെടുപ്പിക്കാനോ ശ്രമിക്കാത്തത് രാഷ്ട്രീയ കാരണങ്ങളാലാെണന്നും യു.ഡി.എഫുകാരെ ഒഴിവാക്കിയതിൽ ശക്തമായി പ്രതിഷേധിക്കുന്നതായും കോൺഗ്രസ് നേതാക്കൾ അറിയിച്ചു. ഇതിനെതിരെ പ്രതിഷേധ ബോർഡുകളും കാട്ടാക്കടയിൽ ഉയർന്നു. അതുപോലെ ഇന്ത്യൻ യൂത്ത് കോൺഗ്രസ് പൂവച്ചൽ കാട്ടാക്കട മണ്ഡലം കമ്മിറ്റികളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
Next Story