Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Nov 2017 5:17 AM GMT Updated On
date_range 2017-11-08T10:47:55+05:30ഹയർ സെക്കൻഡറി വിദ്യാർഥി സമ്മേളനം
text_fieldsപത്തനാപുരം: എം.എസ്.എം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനാപുരം അൽ അമീൻ പബ്ലിക് സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എച്ച്. നജീബ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. അലി പത്തനാപുരം അധ്യക്ഷത വഹിച്ചു. എം.എസ്.എം ജില്ല സെക്രട്ടറി ആഷിഖ് ഫാറൂഖി, സലിം ഹമദാനി, അബ്ദുൽ സലാം പട്ടാഴി, മുഹമ്മദ് പറമ്പിൽ, ഷിഹാബ് കാട്ടുകുളം, ഷെഫീഖ്, താഹ ചാത്തി നാംകുളം, നിസാം പത്തനാപുരം എന്നിവർ സംസാരിച്ചു. വിവിധ വിഷയങ്ങളിൽ ജൗഹർ അയനിക്കോട്, പി.കെ. സക്കരിയ സ്വലാഹി, അലി ഷാക്കിർ മുണ്ടേരി, സുഹൈൽ കടമേരി, അബ്ദുറഷീദ് പട്ടാമ്പി എന്നിവർ ക്ലാസെടുത്തു. കാത്തിരിപ്പുകേന്ദ്രം അപകടക്കെണിയായി പത്തനാപുരം: കെ.പി റോഡിലെ കാത്തിരിപ്പുകേന്ദ്രം കാത്തിരിപ്പുകാർക്ക് അപകടക്കെണിയാവുന്നു. പിറവന്തൂര്‍ പഞ്ചായത്തിലെ പൂവണ്ണുംമൂട്ടിലെ കാത്തിരിപ്പുകേന്ദ്രമാണ് നിര്‍മാണത്തിലെ അപാകതമൂലം സുരക്ഷിതമല്ലാതായത്. രണ്ട് വര്‍ഷം മുമ്പ് പിറവന്തൂര്‍ പഞ്ചായത്ത് വക ഫണ്ട് ഉപയോഗിച്ചാണ് കാത്തിരിപ്പുകേന്ദ്രം നിര്‍മിച്ചത്. റോഡരികിലെ ഓടക്ക് മുകള്‍വശത്താണ് കാത്തിരിപ്പുകേന്ദ്രം. മേല്‍മൂടിയില്ലാത്ത ഓടക്ക് മുകളില്‍ ഭാഗികമായി കവുങ്ങിന്‍പാളികള്‍ നിരത്തിയനിലയിലാണ്. നാലടി താഴ്ചയിലുള്ള ഓടയില്‍വീണ് സ്കൂള്‍ കുട്ടിയടക്കം രണ്ട് പേര്‍ക്ക് കഴിഞ്ഞയാഴ്ച പരിക്കേറ്റിരുന്നു. മോഷണക്കേസിൽ യുവാവ് അറസ്റ്റിൽ അഞ്ചൽ: സ്വർണപ്പണി നടത്തുന്ന കടയിൽ മോഷണം നടത്തിയയാളെ അഞ്ചൽ പൊലീസ് കസ്റ്റഡിയിലെടുത്തു. പുത്തയം കടവറം റോഡരികത്ത് പുത്തൻവീട്ടിൽ ജയൻ (36) ആണ് പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെ അഞ്ചൽ ചന്തമുക്കിലെ കടയിലായിരുന്നു മോഷണം. കൗണ്ടറിെൻറ ചില്ല് പൊട്ടിച്ച് മൂന്ന് സ്വർണ മോതിരങ്ങൾ കവരുകയായിരുന്നു. കടയുടമ ഭക്ഷണം കഴിക്കാൻ പുറത്ത് പോയ സമയത്തായിരുന്നു മോഷണം. കടക്കുള്ളിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി കാമറയിലെ ദൃശ്യങ്ങൾ പരിശോധിച്ചാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. അഞ്ചൽ എസ്.ഐ പി.എസ്. രാജേഷിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Next Story