Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Nov 2017 5:15 AM GMT Updated On
date_range 2017-11-08T10:45:00+05:30മഴ ശക്തം: വെളിയത്ത് വൻ കൃഷി നാശം
text_fieldsവെളിയം: ശക്തമായ മഴയെ തുടർന്ന് വെളിയം പഞ്ചായത്തിൽ ഓടനാവട്ടം, വെളിയം, മുട്ടറ, ചെന്നാപ്പാറ, കുടവട്ടൂർ, തുറവൂർ, കട്ടയിൽ, ചെറുകരക്കോണം, കളപ്പില, ചെപ്ര എന്നീ പ്രദേശങ്ങളിലെ കൃഷികൾ നശിച്ചു. ഏക്കർകണക്കിന് കൃഷിചെയ്തിരുന്ന നെല്ല്, വാഴ, മരച്ചീനി, പച്ചക്കറി എന്നിവയാണ് നശിച്ചത്. നൂറിൽ കൂടുതൽ വാഴകളുടെ കുലയൊടിഞ്ഞു. മാസങ്ങളോളം വെള്ളക്കെട്ടിലായിരുന്ന കട്ടയിലെ റബർതോട്ടിൽ വെള്ളം വർധിച്ചത് കർഷകരെ ആശങ്കയിലാക്കിയിരിക്കുകയാണ്. തുടർച്ചയായുള്ള മഴമൂലം താഴ്ന്ന ഭാഗത്തെ കൃഷിയിടങ്ങളിൽ വെള്ളം കെട്ടിക്കിടക്കുകയാണ്. വെളിയത്തെ നെൽവയലുകൾ മിക്കതും നശിച്ചു. കട്ടയിൽതോട് നിറഞ്ഞുകവിഞ്ഞ് സമീപത്തെ കൃഷിയിടങ്ങളിലേക്ക് വെള്ളം ഒഴുകുകയാണ്. ഇത് കൃഷി നശിക്കാൻ കാരണമായിട്ടുണ്ട്. പ്രദേശത്തെ തോടിന് സമീപത്തെ റബർമരങ്ങൾ കാറ്റിലും മഴയിലും നശിച്ചിട്ടുണ്ട്. ഓടപൊട്ടി വെള്ളം റോഡിലേക്ക്; നാട്ടുകാർ ദുരിതത്തിൽ വെളിയം: ഓടനാവട്ടത്തെ ഓടപൊട്ടി മലിനജലം റോഡിലേക്ക് ഒഴുകുന്നതിനാൽ നാട്ടുകാർ ബുദ്ധിമുട്ടിൽ. റോഡിൽ മാലിന്യം കെട്ടിക്കിടക്കുന്നതിനാൽ ഇതുവഴിപോകുന്ന യാത്രികർക്ക് ബുദ്ധിമുട്ടായിരിക്കുകയാണ്. ജങ്ഷനിലെ ഓട നവീകരിക്കുമെന്ന് അധികൃതർ ഓരോ മഴക്കാലത്തും പറയുമെങ്കിലും നടപടിയുണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. മാലിന്യം റോഡിലേക്ക് ഒഴുകുന്നതിനാൽ കാൽനടയാത്രികർക്കും പ്രശ്നമായിരിക്കുകയാണ്. 2014ൽ ഓയൂർ- കൊട്ടാരക്കര റോഡ് നിർമാണവുമായി ബന്ധപ്പെട്ട് ഓട നവീകരിക്കുമെന്ന് അധികൃതർ അറിയിെച്ചങ്കിലും നടന്നില്ല. ഇതിനായി 18 കോടി രൂപയാണ് അനുവദിച്ചിരുന്നത്. എന്നാൽ, റോഡ് നിർമാണം മാത്രമാണ് നടന്നത്. പൂയപ്പള്ളി, വെളിയം എന്നീ പ്രധാന ജങ്ഷനുകളിലെ ഓടകളും തകർന്നിരിക്കുകയാണ്.
Next Story