Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Nov 2017 5:15 AM GMT Updated On
date_range 2017-11-08T10:45:00+05:30ഇടയത്ത് മോഷണം വ്യാപകം
text_fieldsഅഞ്ചൽ: അറയ്ക്കൽ വില്ലേജിലെ ഇടയത്തും പരിസരപ്രദേശത്തും മോഷണം വ്യാപകമാവുന്നു. വാഴക്കുല, റബർ ഷീറ്റ്, പാക്ക്, മരച്ചീനി തുടങ്ങിയവയാണ് പതിവായി മോഷ്ടിക്കപ്പെടുന്നത്. ഇടയം അംബിക മന്ദിരത്തിൽ സുരേഷ് ബാബുവിെൻറ വാഴത്തോട്ടത്തിൽനിന്ന് വാഴക്കുലകൾ, ഇടയത്ത് ശുഭാമന്ദിരത്തിൽ സുരേന്ദ്രെൻറ കൃഷിസ്ഥലത്ത് നിന്നും വാഴക്കുലകൾ, മരച്ചീനി, കടുമങ്ങാട് കോണത്ത് വയലിൽ നിന്നും പാക്ക്, ഇടയത്ത് വസന്ത വിലാസത്തിൽ സുഗതെൻറ വീട്ടിൽനിന്നും റബർഷീറ്റ് എന്നിവയാണ് മോഷണംപോയതായി പൊലീസിൽ പരാതിലഭിച്ചത്. അഞ്ചൽ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഇവിടെനിന്ന് മോഷണവും പൊതുസ്ഥലങ്ങളിലെ മദ്യപാനവും സംബന്ധിച്ച് നിരവധിപരാതികളാണ് ഉയർന്നിട്ടുള്ളത്. പൊലീസ് രാത്രി പട്രോളിങ് ശക്തമാക്കണമെന്ന ആവശ്യം അവഗണിക്കപ്പെടുന്നതായി നാട്ടുകാർ പറഞ്ഞു.
Next Story