Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2017 5:21 AM GMT Updated On
date_range 2017-11-07T10:51:00+05:30വെളിയത്ത് മയിലുകളെ പിടിക്കുന്ന സംഘം സജീവം; നടപടിയെടുക്കാതെ അധികൃതർ
text_fieldsവെളിയം: വെളിയത്ത് മയിലുകളെ പിടിക്കുന്ന സംഘത്തിനെതിരെ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. രണ്ടു ദിവസം മുമ്പ് വെളിയം കായിലയിൽ മയിലിെൻറ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. ആറ് മാസം മുമ്പ് വെളിയം മാലയിൽ മലപ്പത്തൂരിൽ മയിലിനെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. വെളിയം മേഖലയിൽ മാത്രം100 ഓളം മയിലുകളാണുള്ളത്. മയിലുകളെ പിടിക്കുന്ന സംഘത്തിനെതിരെ അധികൃതർ കാര്യക്ഷമമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് സമീപവാസികൾ പറഞ്ഞു. 144 ഏക്കർ സർക്കാർ ഭൂമി മറിച്ചുവിറ്റ സ്ഥലത്താണ് മയിലുകൾ താമസിക്കുന്നത്. കഴിഞ്ഞ ദിവസവും മയിലുകൾക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. ഈ ഭാഗത്ത് വീടുകൾ കുറവായതിനാൽ മയിലുകൾക്ക് പുറമെ മരപ്പട്ടി, മുള്ളൻപന്നി എന്നിവയെ കെണിെവച്ച് പിടിക്കുന്ന സംഘവും രംഗത്തുണ്ട്.
Next Story