Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2017 5:21 AM GMT Updated On
date_range 2017-11-07T10:51:00+05:30നോട്ടുനിരോധന വാർഷികത്തിൽ ശിവസേന റിസർവ് ബാങ്ക് മാർച്ച് നടത്തും
text_fieldsതിരുവനന്തപുരം: നോട്ടുനിരോധനത്തിെൻറ ഒന്നാം വാർഷികമായ ബുധനാഴ്ച ശിവസേന സംസ്ഥാന വ്യാപകമായി പ്രതിഷേധദിനം ആചരിക്കും. തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ റിസർവ് ബാങ്കിന് മുന്നിലേക്കും കോഴിക്കോട് ആദായനികുതി വകുപ്പ് ഓഫിസിലേക്കും മാർച്ചും ധർണയും നടത്തും. മാർച്ചിെൻറ സംസ്ഥാനതല ഉദ്ഘാടനം ശിവസേന കേരള രാജ്യപ്രമുഖ് എം.എസ്. ഭുവനചന്ദ്രൻ തിരുവനന്തപുരത്ത് നിർവഹിക്കും. കള്ളപ്പണവും കള്ളനോട്ടും രാജ്യത്തെ വിധ്വംസക പ്രവർത്തനങ്ങളും തടയുന്നതിന് എന്ന പേരിൽ കൊണ്ടുവന്ന നോട്ടുനിരോധനം അക്ഷരാർഥത്തിൽ ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാെണന്ന് അദ്ദേഹം പറഞ്ഞു. നയരൂപവത്കരണസമിതി ചെയർമാൻ മടവൂർ സുരേഷ്, മീഡിയ ചെയർമാൻ പേരൂർക്കട ഹരികുമാർ, സംസ്ഥാന നേതാക്കളായ പെരിങ്ങമ്മല അജി, പൂത്തൂർ വിനോദ്, ബിജു വാരാപൂരത്ത് എന്നിവർ സംസാരിച്ചു.
Next Story