Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2017 5:17 AM GMT Updated On
date_range 2017-11-07T10:47:58+05:30മലർവാടി വിജ്ഞാനോത്സവം നടത്തി
text_fieldsനിലമേൽ: കടയ്ക്കൽ ചടയമംഗലം ഏരിയതല മലർവാടി വിജ്ഞാനോത്സവം നിലമേൽ എം.എം.എച്ച്.എസിൽ നടന്നു. മലർവാടി വിജ്ഞാനോത്സവം രക്ഷാധികാരി സലിം തേരിയിൽ അധ്യക്ഷത വഹിച്ചു. മത്സരവിജയികൾക്ക് ചടയമംഗലം റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ റാഫി കൊപ്പത്തിൽ, തങ്കരാജ് എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. പെങ്കടുത്ത എല്ലാ വിദ്യാർഥികൾക്കും സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നൽകി. അബ്ബാസ് റോഡുവിള, നഹാസ് കടയ്ക്കൽ, മജീദ് ഇടപ്പള്ളി എന്നിവർ ക്വിസ് മത്സരത്തിന് നേതൃത്വം നൽകി. തുടർന്ന് നടന്ന യോഗത്തിൽ കാമിലുദ്ദീൻ, സൈനുലാബ്ദീൻ, ഉമർ, സലിം, അബൂബക്കർ പോരേടം, മാധ്യമം ഹെൽത്ത് കെയർ എക്സിക്യൂട്ടിവ് നാസിമുദ്ദീൻ കടയ്ക്കൽ, അബ്ദുൽ സലാം, നഫീസത്ത് എന്നിവർ സംസാരിച്ചു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർ: എച്ച്.എസ് തലത്തിൽ ശബരീഷ് (ഗവ. എച്ച്.എസ് കടയ്ക്കൽ), അശ്വതി (വി.എച്ച്.എസ്.എസ് പോരേടം), അമൽനിസാം (ജെ.ഇ.എം.എസ് എച്ച്.എസ്,പൂേങ്കാട്) എന്നിവരും യു.പി തലത്തിൽ ബി.ജെ. ആരതി (ഗവ.യു.പി.എസ്, വെള്ളൂപ്പാറ), എ. ശ്രേയ (ഗവ. യു.പി.എസ്, കടയ്ക്കൽ), രസ്ന രമേശ് (യു.പി.എസ്, പേഴുംമൂട്). എൽ.പി.എസിൽ ജഹ്നവി (ഗവ. യു.പി.എസ് വെള്ളൂപ്പാറ), തനിമ (ഗവ. യു.പി.എസ്, കടയ്ക്കൽ), ആദിത്യൻ (എസ്.കെ.വി. എൽ.പി.എസ്, കുരിയോട്).
Next Story