Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2017 5:17 AM GMT Updated On
date_range 2017-11-07T10:47:58+05:30അഴിമതിയും കൈയേറ്റവും സി.പി.ഐ െവച്ചുപുലർത്തില്ല ^ജി.ആർ. അനിൽ
text_fieldsഅഴിമതിയും കൈയേറ്റവും സി.പി.ഐ െവച്ചുപുലർത്തില്ല -ജി.ആർ. അനിൽ പാലോട്: കായൽ കൈയേറ്റവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ മന്ത്രി ജനജാഗ്രതയാത്രയിൽ പങ്കെടുത്തപ്പോൾ യാത്ര പാതിവഴി മുടങ്ങാതിരിക്കാനുള്ള വിവേകവും സഹിഷ്ണുതയുമാണ് സി.പി.ഐ പ്രകടിപ്പിച്ചതെന്ന് ജില്ല സെക്രട്ടറി ജി.ആർ. അനിൽ. അഴിമതിയും കൈയേറ്റവും പാർട്ടി െവച്ചുപുലർത്തില്ലെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ പാലോട് ലോക്കൽ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല എക്സിക്യൂട്ടിവ് അംഗം മീനാങ്കൽ കുമാർ, മണ്ഡലം സെക്രട്ടറി ഡി. പുഷ്കരാനന്ദൻ നായർ, പി.എസ്. ഷൗക്കത്ത്, ഡി.എ. രജിത്‌ലാൽ, ജെ. കുഞ്ഞുമോൻ, വി.എസ്. ജയകുമാർ, പാലോട് ജോർജ്, മനോജ് ടി. പാലോട്, ഷിബു, ചിന്നമ്മ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ എസ്.ടി. ബിജു സ്വാഗതവും ചെയർമാൻ ജോസഫ് ഫ്രാൻസിസ് നന്ദിയും പറഞ്ഞു. ലോക്കൽ സെക്രട്ടറിയായി എൽ. സാജനെയും അസിസ്റ്റൻറ് സെക്രട്ടറിമാരായി എസ്.ടി. ബിജു, ജോസഫ് ഫ്രാൻസിസ് എന്നിവരെയും തെരഞ്ഞെടുത്തു. പാലോട് ടൗണിൽ (ഗൗരി ലങ്കേഷ് നഗർ) പ്രകടനവും പൊതുസമ്മേളനവും എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി കെ.എസ്. അരുൺ ഉദ്‌ഘാടനം ചെയ്തു.
Next Story