Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2017 5:17 AM GMT Updated On
date_range 2017-11-07T10:47:58+05:30മിതവ്യയ ദിനാചരണം
text_fieldsമംഗലപുരം: മിതവ്യയ ദിനാചരണത്തോടനുബന്ധിച്ച് മംഗലപുരം വനിത സൗഹൃദവേദിയും ജമാഅത്തെ ഇസ്ലാമി കഴക്കൂട്ടം വനിത ഏരിയ സമിതിയും സംയുക്തമായി മിതവ്യയ ബോധവത്കരണയോഗം സംഘടിപ്പിച്ചു. വനിത സൗഹൃദവേദി പ്രസിഡൻറും പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമായ ഷാനിബാ ബീഗം അധ്യക്ഷതവഹിച്ചു. മെഡിക്കൽ കോളജ് അഭയകേന്ദ്രം പ്രതിനിധി അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. സുഹാ സുൽഫി, സരീന, സജീന സുൽഫി എന്നിവർ സംസാരിച്ചു. പ്രശ്നോത്തരിയിൽ ഒന്നാം സ്ഥാനം മംഗലപുരം: സെൻറ് ആൻഡ്രൂസ് ജ്യോതിനിലയം എച്ച്.എസ്.എസും േകരള യൂത്ത് പ്രമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച കേരളപ്പിറവിദിന പ്രശ്നോത്തരിയിൽ എൽ.വി.എച്ച്.എസ് പോത്തൻകോടിലെ ഭരത് റാഹത്ത്, റഹ്മത്ത് എന്നിവർ ഒന്നാം സ്ഥാനം നേടി. പതിനായിരം രൂപയും പ്രശസ്തിപത്രവും ട്രോഫിയും എൻ.എം.എച്ച്.എസ് കൂന്തള്ളൂരിലെ ശിവരഞ്ജിനി, ഗോകുൽ, ദേവനാരായൺ എന്നിവർ സ്വന്തമാക്കി. മൂന്നാം സ്ഥാനം മൂവായിരം രൂപയും പ്രശസ്തി ഫലകവും ട്രോഫിയും ഗവ. എച്ച്.എസ് നെടുവേലിയിലെ അഭിജിത്ത്, ശബരി, ശ്രീരാം എന്നിവരും നേടി.
Next Story