Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2017 5:17 AM GMT Updated On
date_range 2017-11-07T10:47:58+05:30റോഡ് വക്കിലെ തടിക്കൂനയിൽ ഇടിച്ച് ബൈക്ക് യാത്രികന് പരിക്ക്
text_fieldsവെള്ളറട: കിളിയൂർ റോഡിൽ തടിക്കൂനകർ ഇടരുതെന്ന ഹൈകോടതി വിധിക്ക് പരസ്യലംഘനം. തിങ്കളാഴ്ച ബസിന് സൈഡ് കൊടുക്കുന്നതിനിടെ ബൈക്ക് തടിക്കൂനയിൽ ഇടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. എലിവാൻകോണം ആറടിക്കര വീട്ടിൽ ജയലാലിനാണ് (43) പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. റോഡ് വക്കിലെ തടിക്കൂനയിൽ ഇടിച്ച് അപകടം തുടർച്ചയായപ്പോൾ കിളിയൂർ സ്വദേശിയായ സാമൂഹിക പ്രവർത്തകൻ ആൽബിൻ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. വെള്ളറട-കിളിയൂർ റോഡിലും വെള്ളറട-പനച്ചമൂട് റോഡിലും വെള്ളറട-ആനപ്പാറ േറാഡിലും തടി, മെറ്റൽ, മണൽ, പാറ തുടങ്ങിയവ ഒന്നും ഇടരുതെന്ന് ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ചു. തുടർന്ന് അധികൃതർ േബാർഡ് സ്ഥാപിച്ചു. ഇടവേളക്ക് ശേഷം വീണ്ടും റോഡ് വക്കിൽ പരസ്യമായി തടിക്കൂനകൾ പ്രത്യക്ഷപ്പെട്ടത് പൊലീസും കണ്ടില്ലെന്ന് നടിച്ചതായി ആക്ഷേപമുണ്ട്. ചിത്രം വെള്ളറട-കിളിയൂർ റോഡ് വക്കിൽ റബർ തടികൾ കൂട്ടിയിട്ടിരിക്കുന്നു
Next Story