Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജില്ല ജൂനിയർ വോളിബാൾ...

ജില്ല ജൂനിയർ വോളിബാൾ ചാമ്പ്യൻഷിപ്പും സെമിനാറും

text_fields
bookmark_border
കുളത്തൂപ്പുഴ: ജില്ല വോളിബാൾ അസോസിയേഷ​െൻറ നേതൃത്വത്തിൽ കുളത്തൂപ്പുഴ ടൗൺ ക്ലബി​െൻറ സഹകരണത്തോടെ ജൂനിയർ വോളിബാൾ ചാമ്പ്യൻഷിപ് മത്സരങ്ങളും സെമിനാറും സംഘടിപ്പിച്ചു. ഞായറാഴ്ച കുളത്തൂപ്പുഴ ടൗൺ യു.പി സ്കൂളിൽ രാവിലെ ഒമ്പതു മുതലായിരുന്നു മത്സരങ്ങൾ. 'വോളിബാളി​െൻറ വളർച്ചക്ക് നൂതന ആശയങ്ങൾ' വിഷയത്തിലാണ് സെമിനാർ നടന്നത്. സമാപന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. നളിനിയമ്മ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻറ് എം. നിസാർ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം കെ.ആർ. ഷീജ സമ്മാന വിതരണം നിർവഹിച്ചു. കേരള വോളിബാൾ അസോ. സംസ്ഥാന ജോയൻറ് സെക്രട്ടറിയും ഇൻറർനാഷനൽ റഫറിയുമായ പ്രഫ. മാത്യു പി. ജോൺ, സ്റ്റേറ്റ് റഫറീസ് ബോർഡ് കൺവീനർ കരുണാകരൻ കടമ്മനിട്ട, സ്റ്റേറ്റ് മീഡിയ കമ്മിറ്റി ചെയർമാൻ രവീന്ദ്രൻ നായർ, ജില്ല വോളിബാൾ അസോ. പ്രസിഡൻറ് ബി. ഷാജി, സീനിയർ വൈസ് പ്രസിഡൻറ് ബി. രാജീവ്, ഗ്രാമപഞ്ചായത്ത് അംഗം പി. ലൈലബീവി, നിസാർ കെ.നിലാവ്, ദിലീപ്, ടൗൺ ക്ലബ് സെക്രട്ടറി പി. അനിൽകുമാർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story