Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2017 5:15 AM GMT Updated On
date_range 2017-11-06T10:45:00+05:30കശ്മീർ സെക്രേട്ടറിയറ്റ് ഇന്നുമുതൽ ജമ്മുവിൽ
text_fieldsസംസ്ഥാനത്തിെൻറ ശൈത്യകാല തലസ്ഥാനമാണ് ജമ്മു ജമ്മു: 10 ദിവസത്തെ അവധിക്കു ശേഷം സംസ്ഥാന സെക്രേട്ടറിയറ്റും മറ്റു സർക്കാർ സ്ഥാപനങ്ങളും ശൈത്യകാല തലസ്ഥാനമായ ജമ്മുവിൽ തിങ്കളാഴ്ച പ്രവർത്തനം ആരംഭിക്കും. വേനൽക്കാലത്ത് ശ്രീനഗറും ശൈത്യകാലത്ത് ജമ്മുവുമാണ് തലസ്ഥാനം. സർക്കാറിെൻറ പ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ സംവിധാനവും ഒരുക്കിയതായി ജമ്മു ഡിവിഷനൽ മാനേജർ മൻദീപ് കെ. ഭണ്ഡാരി പറഞ്ഞു. സെക്രേട്ടറിയറ്റിൽ സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി സി.സി.ടി.വി സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പി.ഡി.പി- ബി.ജെ.പി സർക്കാറിെൻറ ഭരണ പരാജയത്തിനെതിരെയും പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നതിനും വ്യാപാരി സംഘടനകളും കശ്മീർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മറ്റു സംഘടനകളും തിങ്കളാഴ്ച സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ജമ്മു ഹൈകോടതി ബാർ അസോസിയേഷനും ദേശീയ പാന്തേഴ്സ് പാർട്ടിയും സമരത്തിന് പിന്തുണ നൽകും. 1872ൽ ഗുലാബ് സിങ് മഹാരാജാവാണ് ശീതകാലത്ത് തലസ്ഥാനം ശ്രീനഗറിൽനിന്ന് ജമ്മുവിലേക്കും വേനൽക്കാലത്ത് തിരിച്ചും മാറ്റാൻ തുടങ്ങിയത്. തലസ്ഥാന മാറ്റത്തിന് ലക്ഷക്കണക്കിന് രൂപയാണ് വർഷംതോറും ചെലവ്.
Next Story