Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2017 5:11 AM GMT Updated On
date_range 6 Nov 2017 5:11 AM GMTമലർവാടി ലിറ്റിൽ സ്കോളർ സബ്ജില്ലതല മത്സരവിജയികൾ
text_fieldsbookmark_border
നെടുമങ്ങാട്: അഴിക്കോട് ക്രസൻറ് ഹൈസ്കൂളിൽ നടന്ന മലർവാടി ലിറ്റിൽ സ്കോളർ സബ്ജില്ലതല മത്സരത്തിൽ എൽ.പി, യു.പി, എച്ച്.എസ് വിഭാഗങ്ങളിൽ 50 ഒാളം കുട്ടികൾ പെങ്കടുത്തു. ഹൈസ്കൂൾ വിഭാഗത്തിൽ കന്യാകുളങ്ങര ഗവ. എച്ച്.എസ്.എസിലെ അൽ മുതാസ് ഒന്നാംസ്ഥാനവും കന്യാകുളങ്ങര ഗവ. എച്ച്.എസ്.എസിലെ ദേവീ കൃഷ്ണ രണ്ടാംസ്ഥാനവും അഴിക്കോട് ക്രസൻറ് ഹൈസ്കൂളിലെ ഫുആദ് ഷംസുദ്ദീൻ മൂന്നാം സ്ഥാനവും നേടി. യു.പി വിഭാഗത്തിൽ കുറ്റിച്ചൽ കൈരളി സെൻട്രൽ സ്കൂളിലെ വി.കെ. കമലു ഒന്നാംസ്ഥാനവും അരുവിക്കര ഗവ. എച്ച്.എസ്.എസിലെ പി.എസ്. േശ്രയ രണ്ടാം സ്ഥാനവും കുറ്റിച്ചൽ കൈരളി സെൻട്രൽ സ്കൂളിലെ ആർ. ആരതി മൂന്നാംസ്ഥാനവും നേടി. എൽ.പി വിഭാഗത്തിൽ പുതുക്കുളങ്ങര ഗവ. എൽ.പി.എസിലെ പി.ആർ. ജാനകി ഒന്നാംസ്ഥാനവും കുറ്റിച്ചൽ കൈരളി സെൻട്രൽ സ്കൂളിലെ എം. മുഹമ്മദ് ഹസീബ് രണ്ടാംസ്ഥാനവും പേഴുംമൂട് എ.കെ.എം.എൽ.പി.എസിലെ എസ്.എസ്. ആസിഫ് മൂന്നാംസ്ഥാനവും നേടി. മത്സരങ്ങൾക്ക് ഏരിയ കോഒാഡിനേറ്റർ ജി.എം. ഷരീഫ്, അസ്ഹർ മുഹമ്മദ് റഫീഖ്, അബ്ദുൽ റഹ്മാൻ, അധ്യാപിക ശുമൈസ, സനൂജ, ഫാസില, ജൗഹർ എന്നിവർ നേതൃത്വം നൽകി. രക്ഷിതാക്കൾക്കുള്ള പാരൻറിങ് ക്ലാസിന് അധ്യാപകൻ ജലീൽ നേതൃത്വം നൽകി. കാപ്ഷൻ മലർവാടി ലിറ്റിൽ സ്കോളർ മത്സരത്തിൽ നെടുമങ്ങാട് സബ് ജില്ലയിൽ വിജയികളായവർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story