Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2017 5:11 AM GMT Updated On
date_range 2017-11-06T10:41:59+05:30കേരള പൊലീസിെൻറ ലഹരി വിരുദ്ധ ക്യാമ്പയിന് -'Yes to cricket No to drugs'
text_fieldsകേരള പൊലീസിെൻറ ലഹരി വിരുദ്ധ ക്യാമ്പയിന് -'Yes to cricket No to drugs' തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷെൻറ സജീവ പിന്തുണയോടെ കേരള പൊലീസ് മയക്കുമരുന്നിനെതിരെ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിനാണ് 'Yes to cricket No to drugs'. യുവാക്കളെയും വിദ്യാർഥികളെയും സ്പോര്‍ട്സിലേക്കും അനുബന്ധ പ്രവര്‍ത്തനങ്ങളിലേക്കും ശ്രദ്ധ തിരിച്ച് മയക്കുമരുന്നിെൻറ ഇരകളാകുന്ന പ്രവണതയില്‍ നിന്ന് രക്ഷിക്കുകയെന്നതാണ് ഈ പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്. പതിനയ്യായിരത്തോളം കുട്ടികളേയും കോളേജ് വിദ്യാർഥികളെയും പങ്കെടുപ്പിച്ച് ബൃഹത്തായ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് സംസ് ഥാന പൊലീസ് മേധാവി അറിയിച്ചു. ഈ ക്യാമ്പയിനിെൻറ ഉദ്ഘാടനം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് തിരുവനന്തപുരം ചന്ദ്രശേഖരന് നായര്‍ സ് റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യുകയും ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്യും. വിരാട് കൊഹ്ലി നയിക്കുന്ന ഇന്ത്യന്‍ ടീമും ഈ പ്രചാരണ പരിപാടികളില്‍ ഭാഗമാകും. പ്രശസ്ത മജീഷ്യന്‍ മുതുകാട് അവതരിപ്പിക്കുന്ന ലഹരി വിരുദ്ധ സന്ദേശം ഉള്‍ക്കൊള്ളുന്ന മാജിക്കും സ്റ്റുഡൻറ് പൊലീസ് കേഡറ്റുകള്‍ അവതരിപ്പിക്കുന്ന ഡാന്‍സും ദൃശ്യവിസ്മയവും ഇതോടൊപ്പം സംഘടിപ്പിക്കും. ഇന്ത്യന്‍ വ്യോമസേന ലഹരി വിരുദ്ധ സന്ദേശം ഉള്‍ക്കൊള്ളുന്ന പ്രത്യേക ആകാശകാഴ്ചയും ഒരുക്കും. തിരുവനന്തപുരത്ത് നടക്കുന്ന അന്തര്‍ദേശീയ ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് തപാല്‍ വകുപ്പ് ഒരു തപാല്‍ സ്റ്റാമ്പും പുറത്തിറക്കും.
Next Story