Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകടന്നൽകൂട്​...

കടന്നൽകൂട്​ നാട്ടുകാർക്ക്​ ഭീഷണിയായി (ചിത്രം)

text_fields
bookmark_border
നാട്ടുകാർക്ക് ഭീഷണിയായി കടന്നൽകൂട് ചവറ: വഴിയോരത്ത കടന്നൽകൂട് നാട്ടുകാരിൽ ഭീതിപരത്തുന്നു. ചവറ പുതുക്കാടിന് സമീപത്തെ കട്ട കമ്പനിക്ക് സമീപത്തെ മരത്തിലാണിത്. സമീപത്ത് നിരവധി വീടുകളുണ്ട്. രാവിലെയും വൈകുന്നേരവും നിരവധി സ്കൂൾ കുട്ടികളാണ് ഇത് വഴി പോകുന്നത്. കടന്നൽകൂട് നശിപ്പിക്കണമെന്നാവശ്യപ്പെട്ട് നിരവധിതവണ പഞ്ചായത്ത് അധികൃതരോട് പരാതിപറഞ്ഞിട്ടും പ്രയോജനമുണ്ടായിട്ടില്ല. ചവറയിൽ ആറ് കോടിയുടെ പദ്ധതികൾ ഭരണാനുമതിക്കായി സമർപ്പിച്ചു. ചവറ: ചവറ നിയോജകമണ്ഡലത്തിൽ ആറ് കോടിയുടെ പദ്ധതികൾ ഭരണാനുമതിക്കായി സമർപ്പിച്ചു. പ്രത്യേക വികസനഫണ്ട്, ആസ്തിവികസനഫണ്ട് ഇനങ്ങളിൽ 2017-18 വർഷത്തേക്ക് അനുവദിച്ച പദ്ധതി നിർദേശങ്ങൾ തയാറാക്കിയാണ് കലക്ടർക്ക് സമർപ്പിച്ചതെന്ന് എൻ. വിജയൻപിള്ള എം.എൽ.എ അറിയിച്ചു. നിയോജകമണ്ഡലത്തിലെ എല്ലാ എൽ.പി, യു.പി സ്കൂളുകളിലും ഒരു മുറി സ്മാർട്ട് ക്ലാസ് റൂമാക്കാൻ നടപടി സ്വീകരിക്കും. സ്മാർട്ട് ക്ലാസ്റൂമുകൾക്ക് 45 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് നൽകിയത്. നീണ്ടകര ഗ്രാമപഞ്ചായത്തിലെ സർക്കാർ എ.എസ്.എച്ച്.എസ്.എസിന് എയർകണ്ടീഷൻ ചെയ്ത ഒരു സ്മാർട്ട് ക്ലാസ് റൂം നിർമിച്ച് നൽകും. ശങ്കരമംഗലം സ്കൂൾ ഗ്രൗണ്ടിന് ചുറ്റും നടപ്പാത ഇൻറർലോക്ക് ഉപയോഗിച്ച് നിർമിക്കും. വിശ്രമെബഞ്ചുകൾ, തണൽമരങ്ങൾ, എൽ.ഇ.ഡി ലൈറ്റുകൾ, എന്നിവ സ്ഥാപിക്കും. 32 ലക്ഷം രൂപ ഇതിനായി വകയിരുത്തി. തേവലക്കര ഉദയഗ്രന്ഥശാല, പുതുക്കാട് പാസ്ക് ഗ്രന്ഥശാല എന്നിവയുടെ വിവിധ നിർമാണത്തിന് 10ലക്ഷം രൂപവീതം വിനിയോഗിക്കും. പന്മന പഞ്ചായത്തിലെ പുത്തൻചന്ത, തേവലക്കര പഞ്ചായത്തിലെ കോയിവിള ബോട്ട്ജെട്ടി എന്നിവിടങ്ങളിൽ വിശ്രമകേന്ദ്രങ്ങൾ പണിയുന്നതിന് 10 ലക്ഷം രൂപയും വകയിരുത്തി. ചവറ മുകുന്ദപുരം പാലത്തി​െൻറ നവീകരണത്തിന് 1.5 കോടി രൂപ അനുവദിച്ചയായും എം.എൽ.എ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story