Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൊതുമുതൽ സംരക്ഷണ...

പൊതുമുതൽ സംരക്ഷണ ദിനമാചരിച്ചു

text_fields
bookmark_border
കരുനാഗപ്പള്ളി: താലൂക്ക് ലീഗൽ സർവിസ് കമ്മിറ്റി, കേശവപുരം സൗഹൃദ ആർട്സ് ആൻഡ് സ്പോർട്ട്സ് ക്ലബ്, കോട്ടക്കുഴിയിൽ മാർജിൻ ഫ്രീമാർക്കറ്റ് എന്നിവയുടെ സഹകരണത്തിൽ . കരുനാഗപ്പള്ളി താലൂക്കാശുപത്രിക്കും പരിസരവും ശുചീകരിച്ചു. ചവറ കുടുംബകോടതി ജഡ്ജി വി.എസ്. ബിന്ദു കുമാരി നേതൃത്വം നൽകി. സർഗോത്സവം കരുനാഗപ്പള്ളി: വിദ്യാരംഗം കലാസാഹിത്യവേദി കരുനാഗപ്പള്ളി ഉപജില്ല സർഗോത്സവം മരുതൂർകുളങ്ങര സൗത്ത് എസ്.എൻ യു.പി സ്കൂളിൽ നഗരസഭ ചെയർപേഴ്സൺ എം. ശോഭന ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസകാര്യ സ്ഥിരംസമിതി അധ്യക്ഷ കെ.എം. മഞ്ജു അധ്യക്ഷതവഹിച്ചു. കരുനാഗപ്പള്ളി എ.ഇ.ഒ ടി. രാജു, നഗരസഭ പ്രതിനിധികളായ പി. ശിവരാജൻ, ശോഭ ജഗദപ്പൻ വിദ്യാരംഗം കലാസാഹിത്യ വേദി പ്രതിനിധികളായ ജി. ദിലീപ്, സി. സ്നേഹജൻ, ബി.പി.ഒ പ്രകാശ്, സ്കൂൾ പൂർവവിദ്യാർഥി സംഘടന രക്ഷാധികാരി ഷാജഹാൻ രാജധാനി, പ്രഥമാധ്യാപിക അന്നപൂർണേശ്വരി, പി.ടി.എ പ്രസിഡൻറ് എ. ബിജു, എസ്.എം. ഹാഷിർ, രജനി, ദൗപദി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story