Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രഷർകുക്കർ​...

പ്രഷർകുക്കർ​ പൊട്ടിത്തെറിച്ച്​ വീട്ടമ്മക്ക്​ പരിക്ക്​

text_fields
bookmark_border
കൊല്ലം: ആശ്രാമത്ത് പ്രഷർകുക്കർ പൊട്ടിത്തെറിച്ച് വീട്ടമ്മക്ക് പൊള്ളലേറ്റു. കാവടിപ്പുറം സ്വദേശി സൂസണിനാണ് പൊള്ളലേറ്റത്. പൊട്ടിത്തെറിയുടെ ആഘാതത്തിൽ ഗ്യാസ് അടുപ്പി​െൻറ ഒരുഭാഗം പൂർണമായി തകർന്നു. കുക്കറിലെ ആവി പോകാനുള്ള സുഷിരങ്ങളും സേഫ്റ്റി വാൽവും അടഞ്ഞനിലയിലാണെന്ന് പിന്നീട് പരിശോധനയിൽ വ്യക്തമായി. കുക്കറി​െൻറ അടപ്പ് ചെന്നിടിച്ചു മേൽക്കൂരയിലെ രണ്ട് ഷീറ്റുകൾക്കും നാശമുണ്ടായി. കാര്‍ഷിക സബ്‌സിഡി കൊല്ലം: ജില്ലയില്‍ കൃഷിവകുപ്പ് മുഖേന സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചര്‍ മെക്കനൈസേഷന്‍ പദ്ധതി പ്രകാരം യന്ത്രസാമഗ്രികള്‍ വാങ്ങുന്നതിനും പൊതുആവശ്യത്തിന് വാടകക്ക് കൊടുക്കുന്നതിനും കര്‍ഷക സംഘടനകള്‍, ചാരിറ്റബിള്‍ സംഘടനകള്‍, തദ്ദേശ സ്ഥാപനങ്ങള്‍, എസ്.സി, എസ്.ടി സൊസൈറ്റികള്‍, കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍ എന്നിവര്‍ക്ക് വിവിധ ഘടകങ്ങളിലായി കേന്ദ്ര സംസ്ഥാന സബ്‌സിഡി അനുവദിച്ചു. താൽപര്യമുള്ളവര്‍ അതത് കൃഷിഭവനുമായി ബന്ധപ്പെടണം. ഒാഫിസ് അസിസ്റ്റൻറ്; കരാര്‍ നിയമനം കൊല്ലം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഇൻസ്റ്റിറ്റ്യൂഷണല്‍ റിസർച് കമ്മിറ്റി ഫ്രണ്ട് ഓഫിസില്‍ ഓഫിസ് അസിസ്റ്റൻറ് തസ്തികയില്‍ കരാര്‍ നിയമനത്തിനുള്ള ഇൻറര്‍വ്യൂ 10ന് രാവിലെ 10.30ന് നടക്കും. ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും മെഡിക്കല്‍ കോളജില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് പങ്കെടുക്കാം. പ്രതിമാസ വേതനം 16500. പ്രായ പരിധി 40 വയസ്സ്. താൽപര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയുമായി കോളജ് ഓഫിസില്‍ എത്തണം. ഫോണ്‍: 0474- 2572574.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story