Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Nov 2017 5:14 AM GMT Updated On
date_range 2017-11-05T10:44:59+05:30നെല്‍വയല്‍^തണ്ണീര്‍ത്തട സംരക്ഷണ നിയമം കർശനമാക്കും ^കാനം
text_fieldsനെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം കർശനമാക്കും -കാനം നേമം: 2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം സംസ്ഥാനത്ത് കര്‍ശനമായി നടപ്പാക്കാനുള്ള പ്രവര്‍ത്തനം സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നേമത്ത് സി.പി.ഐ മണ്ഡലം കമ്മിറ്റി നിർമിച്ച എന്‍. അരവിന്ദന്‍ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമസഭ ഐകകണ്‌ഠ്യേന പാസാക്കിയ നിയമത്തിൽ തുടര്‍ന്നുവന്ന യു.ഡി.എഫ് സര്‍ക്കാര്‍ നടപടിയെടുത്തില്ല. അതിെൻറ ദുരന്ത ഫലം കേരളത്തിലെ ജനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. കുടിയേറ്റക്കാര്‍ക്ക് പട്ടയം നല്‍കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പാക്കിവരുകയാണ്. കൃഷിയോടുള്ള ആഭിമുഖ്യം വളര്‍ത്തുകയാണ് സര്‍ക്കാറിെൻറ പ്രധാന ലക്ഷ്യമെന്നും കാനം പറഞ്ഞു. ജില്ല സെക്രട്ടറി ജി.ആര്‍. അനില്‍ അധ്യക്ഷതവഹിച്ചു. അരവിന്ദന്‍ സ്മാരക മന്ദിരത്തിലെ ഫേട്ടോ അനാച്ഛാദനം സി. ദിവാകരന്‍ എം.എല്‍.എ നിർവഹിച്ചു. എം. സുജനപ്രിയന്‍, വി.പി. ഉണ്ണികൃഷ്ണന്‍, ജെ. വേണുഗോപാലന്‍ നായര്‍, ഇന്ദിര രവീന്ദ്രന്‍, കെ.എസ്. മധുസൂദനന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
Next Story