Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Nov 2017 5:11 AM GMT Updated On
date_range 2017-11-05T10:41:59+05:30ഇപ്പോഴും കൈയൂക്കുള്ളവൻ കാര്യക്കാരൻ ^വി.എസ്. അച്യുതാനന്ദന്‍
text_fieldsഇപ്പോഴും കൈയൂക്കുള്ളവൻ കാര്യക്കാരൻ -വി.എസ്. അച്യുതാനന്ദന്‍ മണ്ണന്തല: സാമൂഹികജീവിതത്തിൽ എല്ലാ മനുഷ്യരെയും കൈപിടിച്ചുയർത്താൻ കഴിയാത്തത് ജനാധിപത്യസംവിധാനത്തിെൻറ പരിമിതിയാണെന്നും കൈയൂക്കുള്ളവൻ കാര്യക്കാരനാകുന്ന സ്ഥിതിയാണ് ഇന്നുള്ളതെന്നും വി.എസ്. അച്യുതാനന്ദൻ പറഞ്ഞു. സാമൂഹികനീതി വകുപ്പിെൻറയും ഓർഫനേജ് കൺട്രോൾ ബോർഡിേൻറയും ആഭിമുഖ്യത്തിൽ നടന്ന കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യ സങ്കൽപം എല്ലാ മനുഷ്യർക്കും തുല്യമായ അവകാശങ്ങളും അവസരസമത്വവും പ്രദാനംചെയ്യുന്നതാണ്. എന്നാൽ പ്രായോഗികജീവിതത്തിൽ ഇതു സംഭവിക്കാറില്ല എന്നതാണ് സത്യം. അവസാനനിരയിൽ ഇരിക്കുന്നവെൻറ ശബ്ദംകൂടി ഉയർന്നുകേൾക്കുമ്പോൾ മാത്രമേ ജനാധിപത്യം പൂർണമാകൂവെന്നാണ് ഗാന്ധിജി പറഞ്ഞിട്ടുള്ളത്. എന്നാൽ സ്വാതന്ത്ര്യം ലഭിച്ച് ഏഴ് പതിറ്റാണ്ട് പിന്നിടുമ്പോഴും ഇത് സാക്ഷാത്കരിക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ലെന്നും വി.എസ് പറഞ്ഞു. നാലാഞ്ചിറ മാർഗ്രിഗോറിയസ് റിന്യൂവൽ സെൻററിൽ നടന്ന ചടങ്ങിൽ കൗൺസിലർ ജോൺസൺ ജോസഫ്, ജില്ല സാമൂഹികനീതി ഓഫിസർ എൽ. രാജൻ, ജില്ല ഓർഫനേജ് അസോസിയേഷൻ പ്രസിഡൻറ് ശ്രീകുമാരി, സെക്രട്ടറി പീറ്റർദാനം എന്നിവര്‍ സംസാരിച്ചു.
Next Story