Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Nov 2017 5:11 AM GMT Updated On
date_range 2017-11-05T10:41:59+05:30അർജുെൻറ മരണം: ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ലെന്ന് രക്ഷിതാക്കൾ
text_fieldsവര്‍ക്കല: അയിരൂര്‍ എം.ജി.എം സ്‌കൂളിലെ ഹയർ സെക്കൻഡറി വിദ്യാര്‍ഥി അർജുെൻറ മരണത്തിലെ ക്രൈംബ്രാഞ്ച് അന്വേഷണം ഇഴഞ്ഞുനീങ്ങുന്നെന്നും അന്വേഷണം ത്വരിതപ്പെടുത്തണമെന്നും മാതാപിതാക്കള്‍ വാർത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വർക്കല മരക്കടമുക്ക് സുകേശിനി ബംഗ്ലാവില്‍ അര്‍ജുനിനെ കഴിഞ്ഞ മാര്‍ച്ചിലാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പരീക്ഷക്ക് കോപ്പിയടിച്ചുവെന്ന് ആരോപിച്ച് സ്‌കൂള്‍ അധികൃതര്‍ മാനസികമായി പീഡിപ്പിച്ചതാണ് മകെൻറ ആത്മഹത്യക്ക് പ്രേരണയായതെന്നു കാണിച്ച് മാതാവ് ഷാലി വര്‍ക്കല പൊലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവം നടന്ന് എട്ടുമാസമായിട്ടും ക്രൈംബ്രാഞ്ച് അന്വേഷണം എങ്ങുമെത്തിയിട്ടില്ലെന്ന് ഇവര്‍ പറഞ്ഞു. ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയുടെ റിപ്പോര്‍ട്ട് ലഭിക്കാത്തതിനാലാണ് അന്വേഷണം വൈകുന്നതത്രെ. റിപ്പോര്‍ട്ട് വൈകുന്നതില്‍ ദുരൂഹതയുണ്ട്. അർജുനെ കോപ്പിയടിക്ക് പിടിച്ചുവെന്ന് പറയുന്ന ദിവസത്തെ സി.സി ടി.വി ദൃശ്യങ്ങള്‍ നഷ്ടമായതിലും സംശയമുണ്ട്. അര്‍ജുെൻറ മാതാപിതാക്കളായ പ്രദീപ്കുമാര്‍, ഷാലി, ബന്ധുക്കളായ നിഷ, തച്ചോട് സുധീര്‍ എന്നിവര്‍ വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story