Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Nov 2017 5:11 AM GMT Updated On
date_range 2017-11-05T10:41:59+05:30പ്രവീൺ കുടുംബ സഹായനിധി വിതരണം ചെയ്തു
text_fieldsതിരുവനന്തപുരം: ഒൗദ്യോഗിക കൃത്യനിർവഹണത്തിനിടെ വാഹനാപകടത്തിൽ മരിച്ച സിറ്റി എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഒാഫിസർ പ്രവീണിന് കേരള പൊലീസ് സഹകരണസംഘത്തിെൻറയും ഹൗസിങ് സഹകരണസംഘത്തിെൻറയും കൈത്താങ്ങ്. പൊലീസ് സഹകരണസംഘം അംഗങ്ങൾക്ക് ഏർപ്പെടുത്തിയ അപകട ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമായി പ്രവീണിെൻറ കുടുംബത്തിന് അഞ്ചുലക്ഷവും എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന പൊലീസ് ഹൗസിങ് സഹകരണസംഘത്തിെൻറ അഞ്ചുലക്ഷം രൂപയും കൈമാറി. നന്ദാവനം പൊലീസ് സഹകരണസംഘം ഹാളിൽ സംഘടിപ്പിച്ച കുടുംബ സഹായനിധി വിതരണം ഡി.ജി.പി ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു. പ്രവീണിെൻറ വായ്പ കുടിശ്ശികയായ 6.50 ലക്ഷം രൂപ എഴുതിത്തള്ളിക്കൊണ്ടുള്ള സർട്ടിഫിക്കറ്റും കുടുംബത്തിന് കൈമാറി. പൊലീസ് സഹ. സംഘം പ്രസിഡൻറ് ജി.ആർ. അജിത് അധ്യക്ഷതവഹിച്ചു. സഹ. സംഘം രജിസ്ട്രാർ ജെ. ലളിതാംബിക, ജില്ല പൊലീസ് മേധാവി പി. പ്രകാശ്, ഡെപ്യൂട്ടി പൊലീസ് കമീഷണർ ജയദേവ്, ആർ.ജി. ഹരിലാൽ, ബിജുകുമാർ, സി. ബിനുകുമാർ, ആർ.സി. സെന്തിൽ എന്നിവരും പ്രവീണിെൻറ കുടുംബാംഗങ്ങളും പെങ്കടുത്തു.
Next Story