Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഹാദിയക്ക്​ നീതി:...

ഹാദിയക്ക്​ നീതി: പി.ഡി.പി സെക്ര​േട്ടറിയറ്റ്​ മാർച്ച്​

text_fields
bookmark_border
തിരുവനന്തപുരം: ഹാദിയക്ക് നീതി ലഭ്യമാക്കുക, സുപ്രീംകോടതിയിൽ ഹാജരാക്കുന്നതുവരെ സുരക്ഷ ഉറപ്പാക്കുക, വിദഗ്ധ ചികിത്സ നൽകുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ച് പി.ഡി.പി പ്രവർത്തകർ സെക്രേട്ടറിയറ്റിലേക്ക് മാർച്ച് നടത്തി. പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്ന് ആരംഭിച്ച പ്രകടനം സെക്രേട്ടറിയറ്റിനു മുന്നിൽ സാമൂഹിക പ്രവർത്തകൻ സണ്ണി എം. കപിക്കാട് ഉദ്ഘാടനം ചെയ്തു. അജിത് കുമാർ, ഗീതാനന്ദൻ, വർക്കല രാജ്, കെ.ഇ. അബ്ദുല്ല, അഡ്വ. കാഞ്ഞിരമറ്റം സിറാജ്, സാബു കൊട്ടാരക്കര, നിസാർ മേത്തർ, ഇബ്രാഹിം തിരൂരങ്ങാടി, യൂസഫ് പാന്ത്ര, വി.എം. അലിയാർ, മൈലക്കാട് ഷാ, മജീദ് ചേർപ്പ്, പാച്ചിറ സലാഹുദ്ദീൻ, ശശികുമാർ വർക്കല, പാച്ചല്ലൂർ സലിം മൗലവി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story