Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Nov 2017 5:20 AM GMT Updated On
date_range 2017-11-03T10:50:56+05:30തുല്യത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
text_fieldsപത്തനാപുരം: സംസ്ഥാന സാക്ഷരതാ മിഷന്‍ പുതുതായി ആരംഭിക്കുന്ന പച്ചമലയാളം അച്ചി ഹിന്ദി ഗുഡ് ഇംഗ്ലീഷ് ഏഴാംതരം തുല്യതാ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 17 വയസ്സ് പൂര്‍ത്തിയായിരിക്കണം. ഫോണ്‍ 9947567441,8594079313. ആറ്റൂർക്കോണം സ്കൂളിൽ നിറച്ചാർത്ത് 2017 ഓയൂർ: ആറ്റൂർക്കോണം യു.പി സ്കൂളിൽ നിറച്ചാർത്ത് 2017 പൂർവ വിദ്യാർഥി സംഗമവും പൂർവ അധ്യാപകരെ ആദരിക്കൽ ചടങ്ങും എൻ.കെ. േപ്രമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. ചെയർമാൻ എ. ഷാനവാസ്ഖാൻ അധ്യക്ഷത വഹിച്ചു. വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.കെ. നിർമല, ജില്ലപഞ്ചായത്തംഗം ഗിരിജാകുമാരി, ബ്ലോക്ക് മെംബർ എസ്.എസ്. ശരത്, വാർഡ്മെംബർ ആർ. രജനി, പ്രഥമാധ്യാപിക എസ്.ഒ. ഷൈന, സീനിയർ അസിസ്റ്റൻറ് സിന്ധു, പി.ടി.എ അംഗം മണിക്കുട്ടൻ, എം.എസ്. മധുകുമാർ, ഡി.എസ്. റോഡ് എന്നിവർ സംസാരിച്ചു. കടയുടമ റോഡരികിൽ നിന്ന മരം മുറിച്ചുനീക്കി ഓയൂർ: കട മറഞ്ഞു എന്ന കാരണത്താൽ തണൽ മരം മുറിച്ചുമാറ്റി. ഓയൂർ കിഴക്കേ ജങ്ഷനിൽ പഞ്ചായത്ത് ഓഫിസിന് സമീപം പുതുതായി നിർമിച്ച കടയ്ക്ക് മുന്നിലെ 10 വർഷത്തോളം വളർച്ച എത്തിയ ബദാം മരമാണ് വ്യാഴാഴ്ച കടയുടമയുടെ നേതൃത്വത്തിൽ മുറിച്ചുനീക്കിയത്. വർഷങ്ങൾക്കു മുമ്പ് വനവത്കരണത്തിെൻറ ഭാഗമായി സ്കൂൾ കുട്ടികൾ നട്ടുപിടിപ്പിച്ച തണൽ മരങ്ങളിൽ ഒന്നായിരുന്നു ഇത്. ഇതോടൊപ്പം നട്ടിരുന്ന ഓയൂർ ജങ്ഷനിൽ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചുകൊണ്ട് നിൽക്കുന്ന ബദാം മരം മുറിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നിരവധി തവണ നാട്ടുകാർ പരാതി നൽകിയെങ്കിലും പഞ്ചായത്ത് അധികൃതർ ഇതുവരെയും നടപടികൾ സ്വീകരിച്ചിട്ടില്ല. ഇതിനിടെയാണ് ഒരു അനുമതിയും തേടാതെ സ്വകാര്യ വ്യക്തി മരം മുറിച്ചുനീക്കിയത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.
Next Story