Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Nov 2017 5:20 AM GMT Updated On
date_range 3 Nov 2017 5:20 AM GMTബന്ധുക്കളായ പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു; ഒരാൾ മരിച്ചു
text_fieldsbookmark_border
ചാത്തന്നൂർ: അമിതമായി ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ബന്ധുക്കളായ രണ്ട് പെൺകുട്ടികളിൽ ഒരാൾ മരിച്ചു. കാരംകോട് സ്വദേശിനിയായ 10ാം ക്ലാസ് വിദ്യാർഥിനിയാണ് മരിച്ചത്. രക്ഷപ്പെട്ട പ്ലസ് ടു വിദ്യാർഥിനിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെയാണ് ഇരുവരേയും ഗുളിക കഴിച്ച നിലയിൽ വീട്ടിൽ കണ്ടെത്തിയത്. മരിച്ച കുട്ടിയുടെ മാതാപിതാക്കൾ തമ്മിൽ പിണക്കത്തിലായിരുന്നു. മാതാവ് ഗൾഫിലേക്ക് പോയതിനെ തുടർന്ന് കുട്ടി അമ്മൂമ്മയോടൊപ്പമാണ് കഴിഞ്ഞിരുന്നത്. വീട്ടിൽ മറ്റാരും ഇല്ലാത്തതിനെ തുടർന്നാണ് കൂട്ടിനായി ബന്ധുവായ പെൺകുട്ടിയും ഇവരുടെ വീട്ടിൽ താമസമാക്കിയത്. വ്യാഴാഴ്ച രാവിലെ അമ്മൂമ്മയാണ് ഇരുവരേയും അവശനിലയിൽ കണ്ടത്. ഇരുവരേയും കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് ചാത്തന്നൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story