Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Nov 2017 5:17 AM GMT Updated On
date_range 3 Nov 2017 5:17 AM GMTനോവൽ-^കഥ പുരസ്കാര വിതരണം അഞ്ചിന്
text_fieldsbookmark_border
പുനലൂർ: കേരള ഫോക്കസ് വൈക്കം മുഹമ്മദ് ബഷീർ സ്മാരക നോവൽ--കഥ പുരസ്കാരങ്ങൾ ഞായറാഴ്ച വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഹരി കുറിശ്ശേരിയുടെ 'മണലാഴം' എന്ന പാരിസ്ഥിതിക വിഷയം കൈകാര്യം ചെയ്യുന്ന നോവലിലാണ് പുരസ്കാരം. ഗോവിന്ദെൻറ കടൽച്ചൊരുക്ക് എന്ന കഥാ സമാഹാരം കഥാപുരസ്കാരത്തിനും തെരഞ്ഞെടുത്തു. 10,001 രൂപയും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം. ഞായറാഴ്ച വൈകീട്ട് മൂന്നിന് പുനലൂർ എൻ.എസ്.എസ് ഹാളിൽ നടക്കുന്ന ബഷീർ അനുസ്മരണ ചടങ്ങിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പ്രയാർ ഗോപാലകൃഷ്ണൻ പുരസ്കാരം വിതരണം ചെയ്യും. കേരള ഫോക്കസ് കൾച്ചറൽ സെൻറർ സെക്രട്ടറി വി. വിഷ്ണുദേവ് സാംസാകാരിക സദസ്സ് ഉപദേശക സമിതി അംഗം ഡോ. മുഞ്ഞിനാട് പത്മകുമാർ എന്നിവർ പങ്കെടുത്തു. താലൂക്ക് വികസന സമിതി നാളെ പുനലൂർ: പുനലൂർ താലൂക്ക് വികസന സമിതി യോഗം ശനിയാഴ്ച പകൽ 11ന് താലൂക്ക് ഓഫിസ് മിനി കോൺഫറൻസ് ഹാളിൽ നടക്കുമെന്ന് തഹസിൽദാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story