Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Nov 2017 5:17 AM GMT Updated On
date_range 2017-11-03T10:47:59+05:30വ്യവസായിയെ കബളിപ്പിച്ച് വൻതുക തട്ടിയ മുഖ്യപ്രതി മുംബൈയിൽ അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: വ്യവസായിയെ കബളിപ്പിച്ച് വൻതുക തട്ടിയ കേസിലെ പ്രതി രാജസ്ഥാൻ സ്വദേശി ജയേഷ് കുമാർ അഗർവാളിനെ തിരുവനന്തപുരം സൈബർ ൈക്രം പൊലീസ് സ്റ്റേഷനിലെ പ്രത്യേക അന്വേഷണസംഘം മുംബൈയിലെ വഹാലിൽനിന്ന് അറസ്റ്റ് ചെയ്തു. പ്രതികൾ പരാതിക്കാരനെ ബന്ധപ്പെട്ട ഇ-മെയിൽ വിലാസങ്ങളുടെ ഐ.പി അഡ്രസ്, മൊബൈൽ നമ്പറുകൾ, പണം നിക്ഷേപിച്ച ബാങ്ക് അക്കൗണ്ടുകൾ എന്നിവ കേന്ദ്രീകരിച്ച് സൈബർ ൈക്രം പൊലീസ് അന്വേഷണം നടത്തിയതിൽ ഉത്തരേന്ത്യ കേന്ദ്രീകരിച്ചാണ് തട്ടിപ്പുസംഘം പ്രവർത്തിക്കുന്നതെന്ന് മനസ്സിലാക്കിയതിനെ തുടർന്നാണ് അറസ്റ്റ്. ഇയാൾ മുംബൈയിലും ജയ്പൂരിലും വ്യാജ മേൽവിലാസങ്ങളിൽ ആഡംബര ഫ്ലാറ്റുകൾ വാടകക്കെടുത്ത് ആ വിലാസങ്ങളിൽ കമ്പനികൾ രജിസ്റ്റർ ചെയ്താണ് തട്ടിപ്പ് നടത്തിയിരുന്നത്. കമ്പനികളുടെ പേരിൽ പാൻ കാർഡുകളും കമ്പനി രജിസ്േട്രഷൻ സർട്ടിഫിക്കറ്റുകളും തയാറാക്കി വ്യത്യസ്ത ബാങ്കുകളിൽ അക്കൗണ്ടുകൾ തുറന്ന് നൈജീരിയൻ സ്വദേശികളുടെ സഹായത്തോടെയായിരുന്നു തട്ടിപ്പ്. ഇംഗ്ലണ്ടിലെ ഇംപീരിയൽ ലബോറട്ടറീസിനുവേണ്ടി ടാഗ്രി റൂട്ട്സ് എന്ന അസംസ്കൃത വസ്തു ഇന്ത്യയിൽനിന്ന് ആവശ്യമുണ്ടെന്നുകാണിച്ച് എറണാകുളം സ്വദേശിയും വ്യവസായിയുമായ പരാതിക്കാരന് 2014 ആഗസ്റ്റിൽ വന്ന ഇ-മെയിലോടെയാണ് തട്ടിപ്പിെൻറ തുടക്കം. പരാതിക്കാരനെ ഡൽഹിയിലേക്ക് വിളിച്ചുവരുത്തി ഇംപീരിയൽ ലബോറട്ടറീസിെൻറ പ്രതിനിധി ചമഞ്ഞ് പ്രതികളിലൊരാളായ നൈജീരിയൻ സ്വദേശിയാണ് ബിസിനസ് കരാർ ഉറപ്പിച്ചത്. പരാതിക്കാരനെ കൊണ്ട് വിവിധ അക്കൗണ്ടുകളിലേക്ക് 68 ലക്ഷം രൂപ നിക്ഷേപിച്ച് തട്ടിയെടുക്കുകയായിരുന്നു. 2014ൽ തൃക്കാക്കര പൊലീസ് അന്വേഷണം തുടങ്ങിയ കേസ് ഹൈകോടതി നിർദേശപ്രകാരമാണ് 2016ൽ ൈക്രംബ്രാഞ്ചിെൻറ കീഴിലുള്ള തിരുവനന്തപുരം സൈബർ ൈക്രം പൊലീസിന് കൈമാറിയത്. ആസൂത്രിത കുറ്റാന്വേഷണ വിഭാഗം എസ്.പി മുഹമ്മദ് ഷബീറിെൻറ മേൽനോട്ടത്തിൽ സൈബർ ൈക്രം പൊലീസ് സ്റ്റേഷൻ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എം. ഇക്ബാൽ, എസ്.ഐ. അനീഷ് കരീം, സീനിയർ സിവിൽ പൊലീസ് ഓഫിസർ എൻ. സുനിൽകുമാർ, സിവിൽ പൊലീസ് ഓഫിസർ പി. ഷിബു എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് കേസേന്വഷിച്ചത്. വ്യാജ കമ്പനികളുടെ പേരിലും പ്രതിയുടെയും ഭാര്യയുടെയും പേരിലും വിവിധ സംസ്ഥാനങ്ങളിലെ വ്യത്യസ്ത ബാങ്കുകളിൽ തുടങ്ങിയ അക്കൗണ്ടുകളും നിരവധി മൊബൈൽ ഫോണുകളും സിം കാർഡുകളും പെൻൈഡ്രവുകളും വിവിധ മേൽവിലാസങ്ങളിൽ ഫ്ലാറ്റുകൾ വാടകക്ക് എടുത്തതായ രേഖകളും കണ്ടെത്തിയിട്ടുണ്ട്. പ്രതിയുടെ കൂട്ടാളിയായ നൈജീരിയൻ സ്വദേശിയെക്കുറിച്ചും മുംബൈയിലെയും ജയ്പൂരിലെയും ന്യൂഡൽഹിയിലെയും കൂട്ടുപ്രതികളെയുംകുറിച്ച് വിവരം ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. സ്വന്തം ലേഖകൻ
Next Story