Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Nov 2017 5:17 AM GMT Updated On
date_range 3 Nov 2017 5:17 AM GMTബൈക്കിടിച്ച് സ്കൂൾ വിദ്യാർഥിനികൾക്ക് പരിക്ക്
text_fieldsbookmark_border
കല്ലമ്പലം: നാവായിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം മൂന്നുപേർ സഞ്ചരിച്ചിരുന്ന ബൈക്കിടിച്ച് നാവായിക്കുളം എച്ച്.എസ്.എസിലെ രണ്ട് വിദ്യാർഥിനികൾക്ക് പരിക്കേറ്റു. എട്ടാം ക്ലാസ് വിദ്യാർഥിനിയായ മുക്കുകട ചരുവിളവീട്ടിൽ അൽസിയ, അഞ്ചാം ക്ലാസ് വിദ്യാർഥിനി വെള്ളൂർകോണം കടയിൽവീട്ടിൽ നൂറാ ഫാത്തിമ എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം വൈകുന്നരത്തോടെയായിരുന്നു സംഭവം. കാലിനും മുഖത്തും പരിക്കേറ്റ ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രായപൂർത്തിയാകാത്ത ബൈക്ക് യാത്രികർ സംഭവശേഷം രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. സ്കൂൾ വിടുന്ന സമയത്ത് ഇത്തരം പൂവാലശല്യങ്ങൾ സാധാരണമാണെന്നും പരാതിനൽകിയിട്ടും നടപടിയുണ്ടായിട്ടില്ലെന്നുമാണ് പി.ടി.എ ഭാരവാഹികളുടെയും നാട്ടുകാരുടെയും പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story