Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഗർഭിണിയെ മർദിച്ച്​...

ഗർഭിണിയെ മർദിച്ച്​ പൊലീസുകാർക്ക് നേരെ കൈയേറ്റം

text_fields
bookmark_border
കൊല്ലം: നഗരത്തിൽ ഗർഭിണിയെയും പൊലീസുകാരെയും സി.പി.എം പഞ്ചായത്ത് അംഗത്തി​െൻറ നേതൃത്വത്തിൽ മർദിച്ചു. നീണ്ടകര പഞ്ചായത്ത് അംഗം അേൻറാണിയോ ജോർജും സുഹൃത്തുക്കളുമാണ് നടുറോഡിൽ അക്രമം നടത്തിയത്. ഇവർ മദ്യലഹരിയിലായിരുെന്നന്ന് പൊലീസ് പറഞ്ഞു. കണ്ണനല്ലൂർ സ്വദേശി ഗർഭിണിയായ തസ്ലീമ, ഭർത്താവ് അനസ്, സുഹൃത്ത് ഷെഫീക്ക്, കൊല്ലം വെസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐമാരായ സത്യരാജ്, ജയലാൽ എന്നിവർക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. രാമൻകുളങ്ങരയിൽനിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന അനസി​െൻറ കാറിൽ ജില്ല ജയിലിന് മുന്നിൽ െവച്ച് അേൻറാണിയോ ജോർജും കൂട്ടുകാരും സഞ്ചരിച്ചിരുന്ന കാർ ഇടിച്ചു. ഇന്നോവയിൽനിന്ന് ചാടിയിറങ്ങിയ അേൻറാണിയോയും സുഹൃത്തുകളും അക്രമം അഴിച്ചുവിടുകയായിരുന്നു. സംവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘത്തിന് നേരെയും അക്രമം തുടർന്നു. വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചെങ്കിലും പൊലീസുകാരെ ആക്രമിക്കാൻ ശ്രമിക്കുകയും അസഭ്യവർഷം നടത്തുകയും ചെയ്തു. സുധീറും ഭാര്യയും സുഹൃത്തും സ്വകാര്യ ആശുപത്രിയിലും പരിക്കേറ്റ പൊലീസുകാർ ജില്ല ആശുപത്രിയിലും ചികിത്സയിലാണ്.
Show Full Article
TAGS:LOCAL NEWS 
Next Story