Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Nov 2017 5:17 AM GMT Updated On
date_range 3 Nov 2017 5:17 AM GMTഭൂനികുതി രസീതിൽ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്ന് ജില്ല കമ്മിറ്റി കലക്ടർക്ക് പരാതി നൽകി
text_fieldsbookmark_border
തിരുവനന്തപുരം: ജില്ലയിലെ പല വില്ലേജ് ഒാഫിസുകളിലും എഴുതിനൽകുന്ന ഭൂനികുതി രസീതിൽ വസ്തുവിെൻറ ബ്ലോക്ക് നമ്പർ തുടങ്ങിയ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്ന് കേരള സ്റ്റേറ്റ് ഡോക്യുമെൻറ് വർക്കേഴ്സ് യൂനിയൻ ജില്ല കമ്മിറ്റി കലക്ടർക്ക് പരാതി നൽകി. ഇതുകാരണം ആധാരമെഴുത്ത് തൊഴിലാളികളും ബന്ധപ്പെട്ട കക്ഷികളും വളരെ ബുദ്ധിമുട്ടുകൾ നേരിടുന്നു. വസ്തു ഉൾപ്പെടുന്ന വാർഡ് നമ്പർ, ബ്ലോക്ക് നമ്പർ, റീ സർവേ നമ്പർ, സബ് നമ്പർ ഇവ എഴുതുന്നതിലാണ് വ്യക്തതയും കൃത്യതയുമില്ലാതെ ഭൂനികുതി രസീത് എഴുതുന്നത്. ജനസേവന കേന്ദ്രങ്ങളിൽനിന്ന് കിട്ടുന്ന രസീതുകളിലും ഈ സ്ഥിതിയാണുള്ളത്. അനേകം ആധാരങ്ങൾക്ക് പിന്നീട് ഭീമമായ മുദ്രപ്പത്ര നികുതി ചുമത്തി പിഴ തിരുത്താധാരം വരെ ചെയ്യേണ്ടതായിവന്നിട്ടുണ്ട്. ഈ ദുഃസ്ഥിതിക്ക് അടിയന്തര പരിഹാരം ഉണ്ടാകണമെന്ന് ആധാരമെഴുത്ത് യൂനിയൻ ജില്ല പ്രസിഡൻറ് പോത്തൻകോട് രവികുമാറും സെക്രട്ടറി കുരുവിക്കാട് ഗിരീഷും കലക്ടറോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story