Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോർണർ പി.ടി.എ...

കോർണർ പി.ടി.എ സംഘടിപ്പിച്ചു

text_fields
bookmark_border
നെയ്യാറ്റിൻകര: പരശുവയ്ക്കൽ എൽ.എം.എസ്.യു.പി.എസി​െൻറ നേതൃത്വത്തിൽ . പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​െൻറ ഭാഗമായായിരുന്നു പരിപാടി. പാറശ്ശാല പരശുവയ്ക്കൽ ആടുമൻകാട് ഷിബു കുമാറി​െൻറ വീട്ടുമുറ്റമാണ് രക്ഷാകർതൃ സംഗമത്തിന് വേദിയായത്. സ്കൂൾ സമയത്തിന് ശേഷവും അവധി ദിവസങ്ങിലും അധ്യാപകർ വീടുകളിലെത്തി രക്ഷാകർതൃ യോഗങ്ങൾ സംഘടിപ്പിക്കുകയും പഠനകാര്യങ്ങൾ പങ്കുവെക്കലും ലക്ഷ്യം വെച്ചാണ് കോർണർ പി.ടി.എ സംഘടിപ്പിച്ചത്. ക്ലാസ് റൂം പഠനപ്രവർത്തനങ്ങളുടെ ഭാഗമായി രൂപപ്പെട്ട ഉൽപന്നങ്ങളുടെ പ്രദർശനം, പതിപ്പുകളുടെ പ്രകാശനം, കുട്ടികളുടെ കലാപരിപാടികൾ, വിദ്യാലയ മികവുകളുടെ പങ്കുവെക്കൽ എന്നിവയും നടന്നു. റവ. വിൽഫ്രഡ് രക്ഷാകർതൃസംഗമം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം നിർമലകുമാരി, ഗ്രാമപഞ്ചായത്ത് അംഗം സാവിത്രി കുമാരി, ഹെഡ്മിസ്ട്രസ് ഷീബ കെ.മാത്യു, ബി.ആർ.സി പരിശീലകരായ എ.എസ്. മൻസൂർ, ഡി.എസ്. ബീജ, വീണ ബി.നായർ, അധ്യാപകരായ ഗോഡ് വിൻ, ഡേവിഡ് ജോൺ എന്നിവർ നേതൃത്വം നൽകി. കൂടുതൽ കേന്ദ്രങ്ങളിൽ ഇത്തരത്തിലുള്ള സംഗമങ്ങൾ സംഘടിപ്പിക്കുമെന്ന് അധ്യാപകർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story