Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2017 5:26 AM GMT Updated On
date_range 2 Nov 2017 5:26 AM GMTജി.വി. രാജ ഫുട്ബാൾ: ഒ.എൻ.ജി.സിയെ അട്ടിമറിച്ച് എസ്.ബി.െഎ സെമിയിൽ
text_fieldsbookmark_border
തിരുവനന്തപുരം: വിദേശതാരങ്ങളുമായി ഇറങ്ങിയ കരുത്തരായ മുംബൈ ഒ.എൻ.ജി.സിയെ ഒരു ഗോളിന് അട്ടിമറിച്ച് എസ്.ബി.ഐ തിരുവനന്തപുരം ജി.വി. രാജ ഫുട്ബാള്‍ ടൂര്‍ണമെൻറിെൻറ സെമിഫൈനലിൽ പ്രവേശിച്ചു. മത്സരത്തിെൻറ 86ാം മിനിറ്റില്‍ മാര്ട്ടിന് ജോണാണ് എസ്.ബി.ഐയുടെ വിജയഗോള്‍ നേടിയത്. മൈതാനത്തിെൻറ വലതുവിങ്ങിൽനിന്ന് ഫൈസല്‍ റഹ്മാൻ നൽകിയ ക്രോസ് മനോഹരമായി മാര്ട്ടിന് ഒ.എന്‍.ജി.സിയുടെ ഗോള്‍ വലയിലേക്ക് പതിപ്പിച്ചപ്പോള്‍ ഗോൾ കീപ്പർ ബില്ഫാങ്ങിന് കാഴ്ചക്കാരനായി നിൽക്കാൻ മാത്രേമ കഴിഞ്ഞുള്ളൂ. താരനിബിഡമായ ഒ.എൻ.ജി.സിക്കെതിരെ എസ്.ബി.ഐ മികച്ച പ്രകടനമാണ് കാഴ്ചെവച്ചത്. ആദ്യപകുതിയിൽ ലഭിച്ച നിരവധി അവസരങ്ങള്‍ ഗോളാക്കാൻ എസ്.ബി.ഐയുടെ മുന്നേറ്റനിരക്ക് സാധിച്ചില്ല. 77-ാം മിനിട്ടിൽ ലഭിച്ച പെനാല്‍റ്റി കിക്കും എസ്.ബി.ഐക്ക് ഗോളാക്കാൻ സാധിച്ചില്ല. സീസണ് എടുത്ത പെനാല്‍റ്റി കിക്ക് ഗോളി തടഞ്ഞിട്ടു. മത്സരം അവസാനിക്കാന്‍ നാലു മിനിറ്റ് ബാക്കിയുള്ളപ്പോഴാണ് എസ്.ബി.ഐക്കുവേണ്ടി വിജയഗോള്‍ മാര്ട്ടിന് സ്വന്തമാക്കിയത്. തുടർന്ന് പൂര്‍ണമായും പന്ത് എസ്.ബി.ഐയുടെ വരുതിയിലായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം നാലിന് ഏജീസുമായി എസ്.ബി.ഐ സെമിയിൽ ഏറ്റുമുട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story