Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രതിഷേധത്തി​െൻറ...

പ്രതിഷേധത്തി​െൻറ നിറക്കൂട്ടിൽ ചിത്രമതിലൊരുക്കി

text_fields
bookmark_border
തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ പ്രതിഷേധങ്ങൾക്ക് നിറക്കൂട്ടുകളിൽ ചിത്രമതിലൊരുങ്ങി. വിവിധ ആവശ്യങ്ങളുന്നയിച്ച് ശാരീരിക-മാനസിക വെല്ലുവിളി േനരിടുന്ന കുട്ടികളും രക്ഷാകർത്താക്കളും സെക്രേട്ടറിയറ്റിന് മുന്നിൽ നടത്തിയ കണ്ണ് തുറപ്പിക്കൽ സമരത്തിനൊടുവിലാണ് കൂറ്റൻ കാൻവാസിൽ കുരുന്നുകൾ നിറങ്ങൾ കോറിയത്. സമരത്തി​െൻറ സ്മരണിക കൂടിയായി മാറുകയായിരുന്നു കാൻവാസ്. വിഷയ നിബന്ധനകളില്ലാെത എന്തും വരയ്ക്കാൻ അനുവാദം നൽകിയതോടെ വേറിട്ട 1000 ചിത്രങ്ങളും ആശയങ്ങളുമാണ് മിനിറ്റുകൾക്കുള്ളിൽ കാൻവാസിൽ വിരിഞ്ഞത്. രക്ഷാകർത്താക്കളുടെ കൈത്താങ്ങിൽ നിന്നും അധ്യാപകരുടെ സഹായത്താലും സഹോദര​െൻറ 'ഒരു കൈ' സഹായത്തിലുമെല്ലാം പലനിറങ്ങളിൽ ചിത്രങ്ങൾ വിടർന്നു. മലകൾക്കിടയിൽ സൂര്യനുദിക്കുന്നതും മരങ്ങളും പൂക്കളും നക്ഷത്രങ്ങളും പാവകളുമെല്ലാം കാൻവാസിൽ നിറഞ്ഞു. 'കഴിവുകേടുകളെ മറക്കുക, കഴിവുകളെ എണ്ണുക, ഞങ്ങളും മനുഷ്യരല്ലേ..' തുടങ്ങി ഹൃദയം തട്ടുന്ന വാചകങ്ങളും മദ്രാവാക്യങ്ങളുമെല്ലാം കാൻവാസിൽ ഇടംപിടിച്ചു. സമരത്തിൽ പെങ്കടുത്ത കുരുന്നുകളെല്ലാം ചിത്രം വരച്ച ശേഷമാണ് മടങ്ങിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story