Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഒ.എൻ.വി...

ഒ.എൻ.വി മലയാളഭാഷയുടെയും സാഹിത്യത്തിെൻറയും പുണ്യം ^വി.എസ് * 'ഒ.എൻ.വി കാവ്യ സംസ്​കൃതി' പ്രകാശനം ചെയ്തു

text_fields
bookmark_border
ഒ.എൻ.വി മലയാളഭാഷയുടെയും സാഹിത്യത്തി​െൻറയും പുണ്യം -വി.എസ് * 'ഒ.എൻ.വി കാവ്യ സംസ്കൃതി' പ്രകാശനം ചെയ്തു തിരുവനന്തപുരം: നമ്മുടെ ഭാഷയെയും സാഹിത്യത്തെയും ജ്ഞാനപീഠത്തിലേക്ക് എത്തിച്ച ഒ.എൻ.വി മലയാളഭാഷയുടെയും സാഹിത്യത്തി​െൻറയും പുണ്യമാണെന്ന് ഭരണപരിഷ്കാര കമീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ. വി.ജെ.ടി ഹാളിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'ഒ.എൻ.വി കാവ്യ സംസ്കൃതി' പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തി​െൻറ സാമൂഹിക -രാഷ്ട്രീയ ചരിത്രത്തെ പുതുക്കിപ്പണിയുന്നതിൽ കെ.പി.എ.സി വഹിച്ച പങ്ക് ഒ.എൻ.വിക്ക് കൂടി അവകാശപ്പെട്ടതാണ്. എഴുത്തിലും ജീവിതത്തിലും എന്നും അദ്ദേഹം ഇടതുപക്ഷ- പ്രസ്ഥാനങ്ങൾക്കൊപ്പം നിലയുറപ്പിച്ചു. ഏതുകാലത്തും ഒ.എൻ.വി മനുഷ്യ​െൻറ പക്ഷത്തായിരുന്നുവെന്നും വി.എസ് പറഞ്ഞു. ചടങ്ങിൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രഫ. വി. കാർത്തികേയൻ നായർ അധ്യക്ഷത വഹിച്ചു. ഒ.എൻ.വിയുടെ ഭാര്യ സരോജിനി പുസ്തകം ഏറ്റുവാങ്ങി. പിരപ്പൻകോട് മുരളി, സി. അശോകൻ, സുഗതകുമാരി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story